'വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ശ്രമമെന്ന് കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി. ഒരാവർത്തി കൂടി വായിച്ചു . എനിക്ക് തെറ്റിയതല്ല... കർഷക സമ്മേളനത്തിൽ തന്നെ. നാട്ടിലെ നെൽ കർഷകർ കണ്ണീർ കയത്തിലാണ്. സമയത്ത് സംഭരിക്കില്ല. സംഭരിച്ചതിന്റെ പണം കേന്ദ്രം കൊടുത്താലും സംസ്ഥാനം കൊടുക്കില്ല. കൊയ്ത നെല്ല് റോഡരികിൽ കിടന്ന് മുളയ്ക്കുമ്പോൾ അരി വാങ്ങാൻ ഭക്ഷ്യ മന്ത്രി ആന്ധ്രയിൽ പോകുന്നു.,,' സർക്കാരിനെ വിമർശിച്ച് സന്ദീപ് ജി. വാര്യർ

കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ശ്രമമെന്ന് കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പറയുകയുണ്ടായി. കർഷകരുടെ കണ്ണീരിന് കാരണക്കാർ സർക്കാർ തന്നെയെന്ന് വ്യക്തമാക്കാൻ രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി. വാര്യർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ശ്രമമെന്ന് കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി. ഒരാവർത്തി കൂടി വായിച്ചു . എനിക്ക് തെറ്റിയതല്ല... കർഷക സമ്മേളനത്തിൽ തന്നെ. നാട്ടിലെ നെൽ കർഷകർ കണ്ണീർ കയത്തിലാണ്. സമയത്ത് സംഭരിക്കില്ല. സംഭരിച്ചതിന്റെ പണം കേന്ദ്രം കൊടുത്താലും സംസ്ഥാനം കൊടുക്കില്ല. കൊയ്ത നെല്ല് റോഡരികിൽ കിടന്ന് മുളയ്ക്കുമ്പോൾ അരി വാങ്ങാൻ ഭക്ഷ്യ മന്ത്രി ആന്ധ്രയിൽ പോകുന്നു. നാളികേരത്തിന് പൊതു വിപണിയിൽ കിട്ടുന്നതിന്റെ പകുതി വില പോലും കര്ഷകന് കിട്ടുന്നില്ല. കേന്ദ്രം പണം കൊടുത്താലും കേരളം സംഭരിക്കുന്നത് പേരിന് മാത്രം. ടൺ കണക്കിന് സംഭരിക്കേണ്ട കേന്ദ്രങ്ങളിൽ പേരിന് ഏതാനും ക്വിന്റൽ മാത്രം സംഭരണം നടക്കുന്നു.
റബ്ബർ കർഷകർക്ക് സബ്‌സിഡി നൽകാൻ ഉപയോഗിക്കാനായി 500 കോടി കേന്ദ്രം നൽകിയെങ്കിലും കൃഷി വകുപ്പിൽ നിന്ന് ഇപ്പോൾ ബില്ലുകൾ പോലും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നില്ല . പത്ത് നയാപൈസ റബ്ബർ കര്ഷകന് നൽകാൻ പിണറായി സർക്കാർ തയ്യാറല്ല . മൻ മോഹൻ സിങ്ങ് സർക്കാർ രാജ്യം ഭരിക്കുമ്പോൾ റബ്ബറിന്റെ ഇറക്കുമതി തീരുവ 4 ശതമാനമായിരുന്നത് 32.5 ശതമാനത്തിലേക്ക് വർദ്ധിപ്പിക്കുകയും (25 % ടാക്സ് + 7.5% സെസ്സ് അടക്കമുള്ളവ ) ഇറക്കുമതി കേവലം 2 പോർട്ടുകളിലേക്ക് നിജപ്പെടുത്തുകയും ചെയ്ത് ലോകത്ത് റബ്ബറിന് ഏറ്റവും വിലകിട്ടുന്ന രാജ്യമാക്കി ഇന്ത്യയെ നിലനിർത്തി കർഷകർക്ക് ആശ്വാസം നൽകിയത് നരേന്ദ്ര മോദി സർക്കാരായിരുന്നു . റബ്ബറിനെ മൂല്യ വർദ്ധക വസ്തുക്കളാക്കി വിപണനം ചെയ്യാനുള്ള യാതൊരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കുകയും ചെയ്തില്ല.
കേന്ദ്ര കൃഷി വകുപ്പിന്റെ പോർട്ടലുമായി സംസ്ഥാന കൃഷി വകുപ്പ് പോർട്ടൽ ബന്ധപ്പെടുത്തില്ല എന്ന് വാശിപിടിച്ചതിന്റെ ഭാഗമായി കർഷകർക്കുള്ള കേന്ദ്ര പദ്ധതികൾ അടക്കം സ്ഥിതി വിവരക്കണക്കുകൾ ലഭ്യമാകാതെ തടസ്സപ്പെട്ടു . രാസവളം വിതരണം പ്രതിസന്ധിയിലായി. ബംഗാളും കേരളവും മാത്രമാണ് ഈ പിടിവാശി കാണിച്ചത് . സബ്‌സിഡി ഉള്ള രാസവളം ബംഗാളിൽ മമതയും കേരളത്തിൽ സിപിഎമ്മും കരിഞ്ചന്തയിൽ മറിച്ച് വിൽക്കുകയായിരുന്നു. ഒടുവിൽ നിവർത്തികെട്ട് കേന്ദ്രം അന്ത്യശാസനം നൽകിയപ്പോൾ ഏപ്രിലിൽ കേന്ദ്രപോർട്ടലുമായി ബന്ധിപ്പിക്കുന്നു. ധൃതി പിടിച്ച് രേഖകൾ അപ്‌ലോഡ് ചെയ്തപ്പോൾ കേരളത്തിലെ ലക്ഷക്കണക്കിന് കർഷകരുടെ പേരുകൾ പിഎം കിസാൻ സമ്മാൻ പദ്ധതിയുടെ ലിസ്റ്റിൽ നിന്ന് നഷ്ടപ്പെട്ടു. ഉത്തരവാദി സംസ്ഥാന സർക്കാർ .
ഒന്നാം പിണറായി സർക്കാരിന് 400. എഫ്പിഒ ( ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ) കൾ രൂപീകരിക്കാൻ നൽകിയ 3860 കോടി രൂപ ഇപ്പോഴും ചിലവഴിച്ചിട്ടില്ല . രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മന്റ് ഫണ്ടായി കേന്ദ്രം കേരളത്തിന് നൽകിയത് 2580 കോടി രൂപയാണ്.
ജലസേചന സൗകര്യങ്ങൾ വർധിപ്പിക്കാനും കനാലുകളും കുളങ്ങളും കിണറുകളും നിർമ്മിക്കാനും വൃത്തിയാക്കാനും പാടശേഖരങ്ങളുടെ അതിർവരമ്പുകൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്താനും പാടശേഖരങ്ങളിലേക്ക് റോഡ് സൗകര്യം ഉണ്ടാക്കാനും , ഏലം , നെല്ല് , കൊപ്ര സംഭരണ കേന്ദ്രങ്ങൾ , ഡീപ് ഫ്രീസ് സൗകര്യങ്ങൾ , ഗോഡൗണുകൾ എന്നിവ നിർമ്മിക്കാനും ഉപയോഗിക്കേണ്ട ഈ 2580 കോടിയിൽ നിന്ന് കേരളം ചെലവാക്കിയത് 48 കോടി രൂപ . എന്തിനെന്നറിയാമോ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുതിയ വാഹനങ്ങൾ വാങ്ങാൻ . ഇങ്ങനെ കർഷക വഞ്ചന മാത്രം കൈമുതലാക്കിയ കേരള മുഖ്യൻ കർഷക സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തെ കുറിച്ചല്ലാതെ മറ്റെന്ത് പ്രസംഗിക്കാൻ ?
വാൽക്കഷ്ണം : കർഷക സംഘത്തിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി ആയി സഖാവ് വിജു കൃഷ്ണനെ തെരഞ്ഞെടുത്തിട്ടുണ്ട് . ടിയാൻ കർഷക സമരവുമായി നടന്ന സ്ഥലങ്ങളൊക്കെ തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയിട്ടുമുണ്ട് . ലാൽ സലാം .
https://www.facebook.com/Malayalivartha






















