അഭിഭാഷകവൃത്തിക്കും ധാര്‍മികതയ്ക്കും എതിരെ പ്രവര്‍ത്തിച്ച അഡ്വ.സി.കെ. ശ്രീധന്‍ പെരിയയില്‍ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍....ഒരിക്കല്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ വീണ്ടും കെലപ്പെടുത്തുന്നതിന് തുല്യമാണിതെന്നും സതീശന്‍...

പെരിയയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബത്തില്‍ പോയി മാതാപിതാക്കളോട് സംസാരിച്ച് രേഖകളൊക്കെ വാങ്ങി അവര്‍ക്ക് വേണ്ടി വാദിക്കാമെന്ന് പറഞ്ഞ് പോയ ആള്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായതില്‍ എന്ത് പ്രൊഫഷല്‍ എത്തിക്സാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒരിക്കലും പൊറുക്കാനാകാത്ത തെറ്റും നീതികേടുമാണ് സി.കെ ശ്രീധരന്‍ ചെയ്തത്. ഒരിക്കല്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ വീണ്ടും കെലപ്പെടുത്തുന്നതിന് തുല്യമാണിതെന്നും സതീശന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പടുത്തിയ കേസ് മുന്‍ കോണ്‍ഗ്രസ് നേതാവ് ശ്രീധരന്‍ പ്രിതഭാഗത്തിനായി ഏറ്റെടുത്തത് കുടുംബത്തിന്റെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















