ഓരോ പ്രായത്തിലും അനുയോജ്യമായ രീതിയിലാണ് കുട്ടികൾക്ക് ഇതെല്ലാം പറഞ്ഞ് കൊടുക്കേണ്ടത്; അതിനായി കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്; അല്ലാതെ താങ്കൾ വലിയവായിൽ പ്രസംഗിച്ചതല്ല സംഗതി; ശ്രീ അബ്‌ദുറഹ്‌മാൻ രണ്ടത്താണിയെ വിമർശിച്ച് ഡോക്‌ടർ ഷിംന അസീസ്

ഓരോ പ്രായത്തിലും അനുയോജ്യമായ രീതിയിലാണ് കുട്ടികൾക്ക് ഇതെല്ലാം പറഞ്ഞ് കൊടുക്കേണ്ടത്. അതിനായി കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. അല്ലാതെ താങ്കൾ വലിയവായിൽ പ്രസംഗിച്ചതല്ല സംഗതി. ശ്രീ അബ്‌ദുറഹ്‌മാൻ രണ്ടത്താണിയെ വിമർശിച്ച് ഡോക്‌ടർ ഷിംന അസീസ് . ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൻെറ പൂർണ്ണ രൂപം ഇങ്ങനെ;
ശ്രീ അബ്‌ദുറഹ്‌മാൻ രണ്ടത്താണി, സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം എന്നത്...
•ഒരു വ്യക്തിയുടെ കുടുംബം, കുട്ടികളെ വളർത്തൽ, സൗഹൃദങ്ങൾ, പ്രണയം, ദീർഘകാലം നിലനിൽക്കുന്നതും അല്ലാത്തതുമായ വിവിധതരം ബന്ധങ്ങൾ.
•ഇത്തരം വിവിധ ബന്ധങ്ങളിൽ പാലിക്കേണ്ട സഹിഷ്ണുതയും ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും.
•ഓരോ വ്യക്തിയുടെയും വിവിധ ലൈംഗിക പെരുമാറ്റങ്ങളിൽ കൂട്ടുകാർക്കും, കുടുംബത്തിനും, സമൂഹത്തിനും, സംസ്കാരത്തിനും, ആദർശങ്ങൾക്കുമുള്ള സ്വാധീനം.
•ലൈംഗികതയുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട അടിസ്ഥാന മൂല്യങ്ങൾ.
•സമ്മതം, സ്വകാര്യത, പരസ്പരബഹുമാനം തുടങ്ങിയവയ്‌ക്ക് ലൈംഗികതയിലുള്ള സ്ഥാനം.
• ലൈംഗികതയുമായി ബന്ധപ്പെട്ട് ഓരോ വ്യക്തിക്കുമുള്ള അവകാശങ്ങൾ.
•ജെൻഡർ ഐഡന്റിറ്റിയും സെക്ഷ്വൽ ഓറിയന്റേഷനുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന കാഴ്ചപ്പാടുകളും വിവേചനങ്ങളും.
• വിവിധ ലൈംഗിക അതിക്രമങ്ങളും അവയെ എങ്ങനെ തടയാം എന്നതും.
• തീരുമാനമെടുക്കൽ, നിരസിക്കൽ, സഹായം തേടൽ, ചർച്ചചെയ്യൽ, ഉറപ്പിച്ച് പറയൽ എന്നിങ്ങനെ ആശയവിനിമയവുമായി ബന്ധപ്പെട്ട വിവിധ കഴിവുകൾക്ക് ലൈംഗികതയിലുള്ള പ്രാധാന്യം.
• മാധ്യമങ്ങൾക്കും സാഹിത്യത്തിനും ലൈംഗികതയിലുള്ള സ്വാധീനവും, സാങ്കേതിക വിദ്യയുടെ സുരക്ഷിതമായ ഉപയോഗമില്ലായ്മ ലൈംഗികതയിൽ വരുത്തുന്ന പ്രശ്നങ്ങളും.
• ഓരോ പ്രായത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ട് വരുന്ന മാറ്റങ്ങളും ലൈംഗിക പ്രതികരണങ്ങളും.
• ഗർഭധാരണവും ഗർഭനിരോധനവും.
•ലൈംഗികാരോഗ്യവും, ലൈംഗികാരോഗ്യത്തിന് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലുള്ള പ്രാധാന്യവും.
• വിവിധ ലൈംഗികരോഗങ്ങളും അവയെ എങ്ങനെ അകറ്റി നിർത്താം.
എന്നിങ്ങനെ സുപ്രധാനമായ ഒരുപാട് കാര്യങ്ങൾ അടങ്ങിയ ഒരു വലിയ വിഷയമാണ്. ഓരോ പ്രായത്തിലും അനുയോജ്യമായ രീതിയിലാണ് കുട്ടികൾക്ക് ഇതെല്ലാം പറഞ്ഞ് കൊടുക്കേണ്ടത്. അതിനായി കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. അല്ലാതെ താങ്കൾ വലിയവായിൽ പ്രസംഗിച്ചതല്ല സംഗതി. നന്ദി.
അഡ്രസ് തന്നാൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ...?' അയച്ച് തരാം... സമഗ്ര ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് വ്യക്‌തമായ ധാരണ ലഭിക്കാൻ ഈ പുസ്‌തകം താങ്കളെ സഹായിക്കും. ഭാവിയിൽ ഇത്തരം അബദ്ധങ്ങൾ പറ്റാതെ തടയുകയും ചെയ്യും. പിന്നേം നന്ദി.
https://www.facebook.com/Malayalivartha






















