തൃശൂര്‍ കുതിരാന്‍ ദേശീയപാതയിലെ വിള്ളൽ; പാര്‍ശ്വഭിത്തി നിര്‍മാണത്തില്‍ അപാകതയെന്ന് കണ്ടെത്തല്‍! കളക്ടര്‍ക്ക് എന്‍എച്ച്എഐ റിപ്പോര്‍ട്ട് കൈമാറി

തൃശൂര്‍ കുതിരാന്‍ ദേശീയപാതയിലെ വിള്ളലിൽ കളക്ടര്‍ക്ക് എന്‍എച്ച്എഐ റിപ്പോര്‍ട്ട് കൈമാറിയതായി റിപ്പോർട്ട്. പാര്‍ശ്വഭിത്തി നിര്‍മാണത്തില്‍ അപാകതയെന്ന് കണ്ടെത്തല്‍. നിര്‍മാണപ്രവര്‍ത്തനം നടന്നത് പദ്ധതിരേഖ അനുസരിച്ചല്ലെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുകയാണ്.
അതോടൊപ്പം തന്നെ അടുത്ത മണ്‍സൂണിന് മുമ്പ് പാര്‍ശ്വ ഭിത്തി ബലപ്പെടുത്തണം. പാര്‍ശ്വഭിത്തിയുടെ ചെരിവിന്‍റെ അനുപാതം വര്‍ധിപ്പിക്കണം. വിള്ളലുണ്ടായ റോഡ് തുരന്ന് പരിശോധന നടത്തണമെന്നും ഈ റിപ്പോർട്ടിൽ ശുപാർശ ചെയ്യുകയാണ്.
കൂടാതെ ഈ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തല്‍ നടത്തണം. പാര്‍ശ്വഭിത്തി വലിപ്പം കൂട്ടുന്നത് സര്‍വീസ് റോഡിനെ ബാധിക്കുന്നതാണ്. സര്‍വീസ് റോഡിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതായി വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ ബിപിന്‍ മധുവാണ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു
അതേസമയം പിഡബ്ലിയുഡി വിദഗ്ധ സംഘത്തിന്‍റെ റിപ്പോര്‍ട്ടും കലക്ടര്‍ക്ക് കൈമാറി. നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നതാണ് ഇവരുടേയും റിപ്പോര്‍ട്ട്. തിങ്കളാഴ്ച റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ വ്യക്തമാക്കി. യോഗത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടർ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















