നിഷേധിക്കപ്പെട്ട നീതിയോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന പഴയ തലമുറയും അനീതികളോട് പോരാടാനുറച്ച് ജീവിക്കുന്ന പുതിയ തലമുറയും; മികച്ച സിനിമാനുഭവങ്ങൾ നൽകി ഒരു ഐഎഫ്എഫ്കെയ്ക്ക് കൂടെ തിരശീല വീണു; മലയാള ചിത്രം നൻപകൽ നേരത്ത് മയക്കം പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജതചകോരം നേടിയത് അഭിമാനകരമായ കാര്യമാണ്; കെ കെ ഷൈലജ ടീച്ചർ കുറിക്കുന്നു

മികച്ച സിനിമാനുഭവങ്ങൾ നൽകി ഒരു ഐഎഫ്എഫ്കെയ്ക്ക് കൂടെ തിരശീല വീണു. മലയാള ചിത്രം നൻപകൽ നേരത്ത് മയക്കം പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജതചകോരം നേടിയത് അഭിമാനകരമായ കാര്യമാണ്. നിർണായകമായ കുറിപ്പ് പങ്കു വച്ച് കെ കെ ഷൈലജ ടീച്ചർ . ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൻെറ പൂർണ്ണ രൂപം ഇങ്ങനെ;
മികച്ച സിനിമാനുഭവങ്ങൾ നൽകി ഒരു ഐഎഫ്എഫ്കെയ്ക്ക് കൂടെ തിരശീല വീണു. മലയാള ചിത്രം നൻപകൽ നേരത്ത് മയക്കം പ്രേക്ഷക ർ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജതചകോരം നേടിയത് അഭിമാനകരമായ കാര്യമാണ്. അലജാൻഡ്രോ ലോയ്സ ഗ്രിസിയുടെ ബൊളീവിയൻ ചിത്രം യൂറ്റാമ (Utama) മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടി. ടർക്കിഷ് സംവിധായകൻ തയ്ഫുൺ പിർസെലിമോഗ്ളൂവിനാണ് മികച്ച സംവിധായകനുള്ള രജതചകോരം.
മേളയിലെ മുഴുവൻ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ... സ്വന്തം അസ്ഥിത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന പലസ്ഥീൻ ജനതയുടെ അതിജീവന കഥ പറഞ്ഞ ബെറിം കാണാൻ സാധിച്ചു. നിഷേധിക്കപ്പെട്ട നീതിയോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന പഴയ തലമുറയെയും അനീതികളോട് പോരാടാനുറച്ച് ജീവിക്കുന്ന പുതിയ തലമുറയെയും ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നു. സംവാദങ്ങൾകൊണ്ടും സർഗാത്മഗത കൊണ്ടും ചലചിത്രമേളയുടെ വേദികളെ സജീവമാക്കിയ പ്രേക്ഷകർക്കും മേളയെ മികച്ചതാക്കി നിർത്തിയ സംഘാടകർക്കും അഭിനന്ദനങ്ങൾ...
https://www.facebook.com/Malayalivartha






















