ചേർത്തലയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു; അപകടം വീട്ടിൽ ആളില്ലാതിരുന്ന സമയം...

പാചകവാതക സിലിണ്ടറിന്റെ നോബിൻ തകരാറായതിനെ തുടർന്ന് സിലിണ്ടറിൽ നിന്ന് തീപടർന്ന് വീടും വീട്ടുപകരണങ്ങളും പൂർണ്ണമായി കത്തി നശിച്ചു. ചേർത്തല നഗരസഭ 18-ാം വാർഡ് ആഞ്ഞിലിപ്പാലത്തിനുസമീപം മധുരവേലി ബാബുവിന്റെ വീടാണ് കത്തിനശിച്ചത്.
ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ ബാബുവും ഭാര്യ അംബികയും ഈസമയത്ത് വീട്ടിലില്ലായിരുന്നു. പരിസരവാസികൾ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. പോലീസും സ്ഥലത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha























