Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇന്ത്യൻ മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞാണ് പാക് വിദേശകാര്യ മന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നത്; ഇതിന് മറുപടി നൽകാനുള്ള ഉത്തരവാദിത്തം ഇന്ത്യൻ മുസ്ലിം നേതാക്കളുടേതാണ്; നമുക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം; എന്നാൽ പാകിസ്ഥാൻ ഇന്ത്യൻ മുസ്ലീങ്ങളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ടതുണ്ടോ ? തുറന്നടിച്ച് സന്ദീപ് ജി

18 DECEMBER 2022 05:12 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞാണ് പാക് വിദേശകാര്യ മന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നത് . ഇതിന് മറുപടി നൽകാനുള്ള ഉത്തരവാദിത്തം ഇന്ത്യൻ മുസ്ലിം നേതാക്കളുടേതാണ് . നമുക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം . എന്നാൽ പാകിസ്ഥാൻ ഇന്ത്യൻ മുസ്ലീങ്ങളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ടതുണ്ടോ ? തുറന്നടിച്ച് സന്ദീപ് ജി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

 ബിലാവൽ ഭൂട്ടോ പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയാണ് . അമ്മ ബേനസീർ ഭൂട്ടോ മുൻ പ്രധാനമന്ത്രി ആയിരുന്നു . റാലിക്കിടെ വെടിയേറ്റ് മരിച്ചു . മുത്തച്ഛൻ മുൻ പ്രധാനമന്ത്രി ആയിരുന്ന സുൾഫിക്കർ അലി ഭുട്ടോയെ പാക് സൈനിക ഭരണകൂടം തൂക്കി കൊന്നു . ബാപ്പ ആസിഫ് അലി സർദാരി പാകിസ്ഥാൻ പ്രസിഡന്റ് ആയിരുന്നു . ഇന്ത്യയിൽ നെഹ്‌റു കുടുംബം എന്താണോ അതാണ് പാകിസ്ഥാനിൽ ഭൂട്ടോ കുടുംബം . അഴിമതി , കമ്മീഷൻ , ദുരൂഹ മരണങ്ങൾ , കൊലപാതകങ്ങൾ .. സർവത്ര മസാല നിറഞ്ഞ ഒരു ബോളിവുഡ് സിനിമ പോലെ .

ഭൂട്ടോ കുടുംബത്തിലെ ഇളമുറക്കാരനാണ് ബിലാവൽ ഭൂട്ടോ . ജീവിതത്തിന്റെ ഏറിയ ഭാഗവും വിദേശത്തായിരുന്നതിനാൽ ഉറുദു നന്നായി സംസാരിക്കാനറിയില്ല . ശശി തരൂർ ആക്സന്റിൽ ആംഗലേയം സംസാരിക്കുന്ന രാഹുൽ ഗാന്ധിയാണ് ബിലാവൽ ഭൂട്ടോ . വായ തുറന്നാൽ വിഡ്ഢിത്തമേ പറയൂ . അത് രാഹുലിനെ പോലെ തന്നെ ബിലാവലിന്റെ മാത്രം കുഴപ്പമല്ല . പാരമ്പര്യമായി കിട്ടിയതാണ് . മുത്തച്ഛനും അങ്ങനെ തന്നെ ആയിരുന്നു .

ബിലാവലിനെ സീരിയസ് ആയി ആരും എടുക്കില്ലെങ്കിലും അയാളുടെ പദവി പാക് വിദേശകാര്യ മന്ത്രിയുടേതാണ് . ആ പദവിയിൽ ഇരുന്നു കൊണ്ട് അയാൾ ഇന്ത്യൻ ജനത തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ ആക്ഷേപിക്കുകയാണ് . ഏത് രാജ്യം ? ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയിട്ടും ജനാധിപത്യത്തിന്റെ നന്മകൾ അനുഭവിക്കാൻ കഴിയാതെ സൈന്യത്തിന്റെ ചങ്ങലക്കെട്ടിൽ കഴിയുന്ന പാകിസ്ഥാൻ . മൂന്ന് മില്യൺ ബംഗാളികളെ കിഴക്കൻ പാകിസ്ഥാനിൽ പാക് സൈന്യം കൂട്ടക്കൊല ചെയ്തപ്പോൾ അതിന് എല്ലാ പിന്തുണയും നൽകിയ ആളാണ് ബിലാവലിന്റെ മുത്തച്ഛൻ സുൾഫിക്കർ അലി ഭൂട്ടോ .

1971ൽ നമ്മളൊക്കെ ഒരു കൗമല്ലേ , ആഗോള ഇസ്ലാമിക കൂട്ടായ്മയുടെ ഭാഗമല്ലേ , നമുക്ക് ഒരുമിച്ച് നിൽക്കണ്ടേ എന്ന് ബംഗാളികളോട് ചോദിക്കാൻ ധാക്കയിൽ പോയ ഭുട്ടോയെ ബംഗാളികൾ കൂവി വിടുന്ന വിഡിയോ ഇവിടെ നൽകുന്നു . പാകിസ്ഥാനിൽ നിൽക്കാൻ ഞങ്ങൾക്ക് സമ്മതമല്ല എന്ന് പറയുന്ന ബംഗാളികളെ " നരകത്തിൽ പോയി തുലയ്‌ , പന്നിയുടെ മക്കളെ " എന്നാണ് ഭൂട്ടോ പരസ്യമായി ആക്ഷേപിക്കുന്നത് .
ആ ഭൂട്ടോയുടെ പേരക്കുട്ടി ആണ് നരേന്ദ്ര മോദിയെ ആക്ഷേപിക്കുന്നത് . എന്തർഹതയാണ് കിഴക്കൻ പാകിസ്ഥാനിലെ കശാപ്പുകാരന്റെ പേരക്കുട്ടിക്ക് ഉള്ളത് ?

പക്ഷെ എന്നെ ആശങ്കപ്പെടുത്തുന്നത് മറ്റൊന്നാണ് . ഇന്ത്യൻ മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞാണ് പാക് വിദേശകാര്യ മന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നത് . ഇതിന് മറുപടി നൽകാനുള്ള ഉത്തരവാദിത്തം ഇന്ത്യൻ മുസ്ലിം നേതാക്കളുടേതാണ് . നമുക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം . എന്നാൽ പാകിസ്ഥാൻ ഇന്ത്യൻ മുസ്ലീങ്ങളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ടതുണ്ടോ ? ബഹു സാദിഖ് അലി ശിഹാബ് തങ്ങൾ , എപി അബൂബക്കർ മുസലിയാർ തുടങ്ങി മുസ്ലിം മത നേതൃത്വം മൗനം പാലിക്കുന്നത് ശരിയാണോ ? നമ്മുടെ പാരമ്പര്യം അതാണോ ? മൗനം വെടിഞ്ഞ് രാഷ്ട്രത്തിനെതിരായ ശത്രുവിന്റെ വെല്ലുവിളിക്കെതിരെ പ്രതികരിക്കാൻ അവർക്ക് തോന്നട്ടെ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends