ഈ ലോകകപ്പ് മെസിയുടേത്; എതിരാളി ഫ്രാൻസ് ആയതിനാൽ കടുത്ത മത്സരമുണ്ടാകും! പക്ഷെ കളിക്കാനും കളിപ്പിക്കാനും അറിയാവുന്ന താരമാണ് മെസിയെന്ന് സുധാകരൻ

ഖത്തറിൽ ലോകം ഒന്നടങ്കം കാത്തിരുന്ന ലോകകപ്പ് ഫൈനൽ മത്സരങ്ങൾക്കായി ഉറ്റുനോക്കുകയാണ്. ഇതിനോടകം തന്നെ ഏവരും തങ്ങളുടെ താരങ്ങളെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തുകയും ചെയ്തു. ഇപ്പോഴിതാ ഈ ലോകകപ്പ് മെസിയുടേതാണ്, അദ്ദേഹം അത് അർഹിക്കുന്നെന്നും വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത് എത്തി. എതിരാളി ഫ്രാൻസ് ആയതിനാൽ തന്നെ കടുത്ത മത്സരമുണ്ടാകും. പക്ഷെ കളിക്കാനും കളിപ്പിക്കാനും അറിയാവുന്ന താരമാണ് മെസിയെന്നും സുധാകരൻ വ്യക്തമാക്കി.
അതോടൊപ്പം തന്നെ ടീമിൽ കൂട്ടായ്‌മയില്ലാത്തതിനാലാണ് ഇത്തവണ ബ്രസീലിന് തിരിച്ചടിയായതെന്നും കെ സുധാകരൻ പറയുന്നു. ലോകം പ്രകീക്ഷയോടെ കാണുന്ന മത്സരമാണ് ഫ്രാൻസും അർജന്റീനയും തമ്മിലുള്ളത്.
കൂടാതെ ലോകത്തെ എല്ലാ ഫുട്ബോൾ ആരാധകരും ആദരിക്കുന്ന താരമാണ് അർജന്റീനിയൻ ക്യാപറ്റൻ മെസി. അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയ ലോകകപ്പ് മത്സരം കൂടിയാണിത്. അതുകൊണ്ടുതന്നെ ഈ മത്സരത്തിന് ഒരുപാട് പ്രത്യേകതകളും ഉണ്ട്.
അതേസമയം ഇനിയുള്ള ലോകകപ്പിൽ അദ്ദേഹം ഉണ്ടാകില്ല എന്നതാണ് ലോകത്തെ ഫുട്ബോൾ പ്രേമികളുടെ ദുഃഖം. ഈ ലോകകപ്പ് മെസിയുടേതാണ് അദ്ദേഹം അർഹിക്കുന്നു. അർജന്റീന വിജയിക്കണം. ഫ്രാസിലെ എംബാപെക്ക് കപ്പ് ഉയർത്താൻ ഇനിയും അവസരമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























