ഹൈക്കോടതി നിർദേശം, ശബരിമലയിൽ കുട്ടികൾക്കും വയോധികർക്കും ദർശനത്തിന് പ്രത്യേക ക്യൂ, നടപ്പന്തൽ മുതൽ പ്രത്യേക സൗകര്യം ഒരുക്കും

ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ കുട്ടികൾക്കും വയോധികർക്കും ദർശനത്തിന് പ്രത്യേക ക്യൂ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രത്യേക ക്യൂ ഏർപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപ്പന്തൽ മുതൽ പ്രത്യേക ക്യൂ സൗകര്യം ഒരുക്കുന്നത്.
സന്നിധാനത്ത് കുട്ടികൾക്ക് ഇരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു. കുട്ടികളുമായി വരുന്ന രക്ഷിതാക്കൾക്ക് പ്രത്യേക ക്യൂവിലൂടെ പതിനെട്ടാം പടിക്കു താഴെ വരെയെത്തി അവിടെ വിശ്രമിക്കാം. അതിനുശേഷം ദർശനം നടത്തി പുറത്തിറങ്ങി വിശ്രമിക്കാം. അവിടെയെത്തി സംഘാംഗങ്ങൾക്ക് ഇവരോടൊപ്പം ചേരാൻ കഴിയുന്ന തരത്തിലാണ് ക്യൂ ക്രമീകരിച്ചിരിക്കുന്നത്.
ശബരിമലയിലെ ഭക്തജനത്തിരക്കിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. തിരക്കനുസരിച്ച് ഒരുമണിക്കൂറിൽ 4,800 ഭക്തരെ 18-ാം പടിയിലൂടെ കടത്തിവിടാൻ ഹൈക്കോടതി നിർദ്ദേശം. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല ചീഫ് പോലീസ് കോർഡിനേറ്റർക്കാണ്. തിരക്ക് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടേയും കലക്ടറുടേയും നിർദ്ദേശം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha























