''ശോ ആ ഇച്ചിരെയില്ലാത്ത കൊച്ചിന്റത്രേം വല്യ പന്തുമായിട്ട് കളിക്കാൻ വിട്ടിരിക്കുന്നു " പിന്നെ വളർച്ചാ ഹോർമോണിന്റെ കുറവിനെക്കുറിച്ച് അറിയുന്നു.... എനിക്ക് അന്നേ തോന്നിയതാ. . .ഇച്ചിരെയില്ലാത്ത അതിനെ കളിക്കാൻ വിട്ടപ്പഴേ എന്തേലും തട്ടുകേട് പറ്റുമെന്ന്... മെസ്സി മലയാളിയായിരുന്നെങ്കിൽ...' ജസ്ല മാടശ്ശേരി കുറിക്കുന്നു

ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കാൻ ഇനി നിമിഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എപ്പോഴുത്ത മെസ്സി മലയാളി ആയിരുന്നുവെങ്കിൽ എന്നതിനെ മുൻനിർത്തി ജസ്ല മസ്ദാശ്ശേരി കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
മെസ്സി മലയാളിയായിരുന്നെങ്കിൽ....
നാലു വയസിൽ ഫുട്ബോൾ ക്ലബ്ബിൽ ചേർക്കുമ്പൊ :
" ശോ ആ ഇച്ചിരെയില്ലാത്ത കൊച്ചിന്റത്രേം വല്യ പന്തുമായിട്ട് കളിക്കാൻ വിട്ടിരിക്കുന്നു "
പിന്നെ വളർച്ചാ ഹോർമോണിന്റെ കുറവിനെക്കുറിച്ച് അറിയുന്നു.
" എനിക്ക് അന്നേ തോന്നിയതാ. . .ഇച്ചിരെയില്ലാത്ത അതിനെ കളിക്കാൻ വിട്ടപ്പഴേ എന്തേലും തട്ടുകേട് പറ്റുമെന്ന് "
എന്നിട്ടും കളി തുടരുന്നു.
" ആ തള്ളയ്ക്കും തന്തയ്ക്കും ഇതെന്തിന്റെ സൂക്കേടാണോ, എണീറ്റ് നിക്കാൻ ആവതില്ലാത്ത അതിനെ കളിക്കാൻ വിട്ടേക്കുന്നു "
സ്കൂളിൽ ചേർക്കാറാവുമ്പൊ
" നാലക്ഷരം പഠിക്കാൻ നോക്ക് ചെറുക്കാ. . അല്ലാതെ ഈ കളിച്ചുനടന്നിട്ടൊക്കെ എന്നാ കിട്ടാനാ? "
പത്താം ക്ലാസിൽ
" ഇനിയെങ്കിലും വല്ലോം ഇരുന്ന് പഠിക്ക്. . ഈ കളിയെന്നൊക്കെപ്പറഞ്ഞ് ജീവിതം കളയാനായിട്ട് "
പത്ത് കഴിയുമ്പൊ. .
" ആ ചെറുക്കൻ ഫുൾ ടൈം ഒഴപ്പി നടക്കുവാണല്ലോ. .ഏത് നേരം നോക്കിയാലും വല്ല ഗ്രൗണ്ടിലും കാണാം "
" എൻട്രൻസ് വല്ലോം എഴുതുന്നുണ്ടോ മോനേ? "
പത്തിരുപത്തഞ്ച് വയസ് കഴിയുന്നു
" അവനെ പിടിച്ചൊരു പെണ്ണു കെട്ടിക്ക്. . . ഈ കളിയൊക്കെ മാറിക്കോളും. ."
" എവിടെത്തേണ്ട പയ്യനാരുന്നു. . .ഇപ്പൊ കണ്ടില്ലേ "
ഇത്രയൊക്കെ കേട്ടിട്ടും മെസ്സി കളിച്ചു ജയിച്ച് ലോകകപ്പിലെത്തിയെന്ന് വച്ചോ. . .ഇന്ത്യൻ ജഴ്സിയിൽ..
"എനിക്കന്നേ അറിയാരുന്നു... അവൻ വല്യ ആളാവും ന്ന്. . .കുഞ്ഞാരുന്നപ്പൊഴേ ഞാൻ പറഞ്ഞതല്ലാരുന്നോ"
https://www.facebook.com/Malayalivartha























