Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ലീ​ഗ് ഇനി സിപിഎമ്മിൽ? ഡീൽ ഉറപ്പിച്ച് പിണറായി... കാന്തപുരത്തെ പോക്കറ്റിലാക്കി സമ്മതം മൂളിയത് സാദിഖലി! പ്രേമം മൂത്ത് ഒളിച്ചോടി! സതീശനും കെഎസ്സും നാറി

18 DECEMBER 2022 10:35 PM IST
മലയാളി വാര്‍ത്ത

കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ മുസ്ലീം ലീഗാണ് ചർച്ചാവിഷയം. ചർച്ചകൾക്ക് തുടക്കം കുറിച്ചതാകട്ടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും. മുസ്ലീം ലീഗ് വർഗ്ഗീയ പാർട്ടിയല്ല മതേതര പാർട്ടിയാണെന്ന എം. വി. ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഐയും കാനം രാജേന്ദ്രനും മാത്രമേ എതിർപ്പെങ്കിലും പ്രകടിപ്പിരുന്നുള്ളൂ. സിപിഎം ആകട്ടെ ലീഗിനെ കെട്ടിപുണരാനായി കാത്തിരിക്കുകയാണ്.

അതിനുള്ള അവസരം ലഭിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ. സിപി ഐയുടെ എതിർപ്പിനെ വകവെയ്ക്കുന്നില്ലെന്നാണ് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറയുന്നത്. കാരണം ലീഗ് എൽഡിഫിലേയ്ക്ക് വന്നാൽ രണ്ടാം സ്ഥാനക്കാരായ സിപി ഐയ്ക്ക് അത് നഷ്ടപ്പെടുമെന്ന് അവർ ഭയക്കുന്നുവെന്നതാണ് തങ്ങളുടെ അഭിപ്രായം.

എന്നാൽ ലീഗ് ഇപ്പോൾ മുന്നണി മാറ്റത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. കോൺഗ്രസ് ശക്തിപ്പെട്ടു വരുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം. ഈ പ്രസ്താവനയിലൂടെ തന്നെ ഒരു പച്ചക്കൊടി ലീ​ഗ് കാട്ടിയതിന്റെ സൂചനയായിരുന്നു. അതിൽ ശരിക്കും സിപിഎം പിടിച്ച് കയയി. തൊട്ട് പിന്നാലെ സംഭവിച്ചത് വലിയ മാജിക്കാണ്.

സിപിഎമ്മും ഇടതുപക്ഷവും മുസ്ലിം ലീഗിനെ ഇതുവരെ അവരുടെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അങ്ങനെ ക്ഷണിക്കുമ്പോൾ മാത്രമേ അത് സംബന്ധിച്ച് നിലപാട് പറയാനാകൂവെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ വ്യക്തമാക്കി കഴിഞ്ഞു. ഇതിലൂടെ ക്ഷണിച്ചാൽ വേണമെങ്കിൽ സിപിഎമ്മിലേക്ക് എത്താം എന്നുള്ള സൂചനാണ് നൽകുന്നത്. സിപിഎമ്മുമായുള്ള എതിർപ്പ് അടിസ്ഥാനപരമായി വിശ്വാസമാണ്.

ഇതിനോട് ചേർത്ത് വായിക്കാവുന്ന ഒരു സംഭവം അല്ലെങ്കിൽ ഒരു കൂടിക്കാഴ്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ചികിത്സയെ തുടർന്ന് വിശ്രമിക്കുന്ന കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രാവിലെ മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്.

സുഖവിവരങ്ങൾ അന്വേഷിച്ച മുഖ്യമന്ത്രി സൗഖ്യം നേരുകയും കൂടുതൽ കാലം സേവനം ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററും കൂടെയുണ്ടായിരുന്നു. വ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവും പിന്നാലെ കാന്തപുരത്തെ സന്ദർശിച്ചിരുന്നു.

വെറുമൊരു സ്വാഭാവിക സന്ദർശനമായി ഇതിനെ രേഖപ്പെടുത്തിയിരിക്കുന്നെങ്കിലും സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കമായി തന്നെയാണ് ഈ സന്ദർശനങ്ങളെ വിലയിരുത്തുന്നത്. മുസ്ലീം സമുദായത്തെ കമ്യൂണിസ്റ്റ് പാർട്ടിയോട് ചേർത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം ഇടതുപക്ഷം ലക്ഷ്യം വയ്ക്കുന്നുണ്ട് എന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്.

ബിജെപിയുടെയും സംഘപരിവാർ സംഘടനകളുടെയും അക്രമങ്ങളെ ചെറുത്തു നിറുത്താൻ കോൺഗ്രസ് ഇടതു പക്ഷത്തോടൊപ്പം ചേരണമെന്ന അഭിപ്രായമാണ് മുസ്ലീം ലീഗിനുള്ളത്. കാരണം കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും സംഘപരിവാർ സംഘടനകളോട് നിരന്തരം സംഘർഷത്തിലാണ്. എന്നാൽ ഇവർ ഒരുമിച്ചു നിന്നാൽ ബിജെപിയെ ചെറുക്കാൻ കഴിയുമെന്ന കാഴ്ചപാടിലാണ് ലീഗ്.

സിപിഎം കോൺഗ്രസ് ഐക്യം കെട്ടിപടുക്കാനാണ് ലീഗ് ശ്രമം. അങ്ങനെയാരു ഐക്യമുണ്ടാക്കാൻ ലീഗ് നേരത്തെയും ശ്രമിച്ചിരുന്നു. അങ്ങനെ വരാനുള്ള സാധ്യതകൾ വിദൂരത്ത് പോലും ഇല്ലെന്ന് ലീഗ് അറിയാമെങ്കിലും കോൺഗ്രസിന്റെ ദേശീയ തലത്തിലെ പ്രാധാന്യം അവർ മറച്ചു വെയ്ക്കാതെയാണ് കാര്യങ്ങൾ പറയുന്നത്.

എന്നാൽ ഇടതുപക്ഷമായി ഒത്തുചേരലിനോ ഏറ്റുമുട്ടലിനോ ഉള്ള സാഹചര്യം നിലവിലില്ല എന്നും സാദിഖലി തങ്ങൾ പറയുന്നുണ്ട്. മാധ്യമങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ലീഗിനെ ഇടതുപക്ഷം ക്ഷണിച്ചു കൊണ്ടിരിക്കുകയാണെന്ന്. ഇടതുപക്ഷം ഇതുവരെ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കുമ്പോൾ നോക്കിയാൽ മതി. ഇപ്പോ അതിന്റെ സമയമല്ല എന്നും അദ്ദേഹം പറയുന്നുണ്ട്. ബിജെപിക്കെതിരായി ഫാസിസത്തിനെതിരായ പോരാട്ടത്തിലാണ്.

അതിന് നേതൃത്വം കൊടുക്കേണ്ടത് കോൺഗ്രസാണ്. കോൺഗ്രസ് അത് ഗൗരവത്തോടെ എടുക്കണം. അവർ അവരുടെ ഉത്തരവാദിത്തം മറക്കാൻ പാടില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. പ്രമുഖ ചാനലായ മാതൃഭൂമിക്ക് പ്രത്യേകം അനുവദിച്ച നൽകിയ അഭിമുഖത്തിലാണ് സാദിഖലി തങ്ങൾ ഇക്കാര്യങ്ങൾ ഒക്കെ വ്യക്തമാക്കിയത്.

കോൺഗ്രസ് എല്ലാ നേതാക്കളുടേയും ഒരു കൂട്ടായ്മയാണ്. എല്ലാ നേതാക്കൾക്കും അണികളുണ്ട്. നേരത്തെയുള്ള നിലപാട് തിരുത്തി ഇപ്പോൾ അവർ തരൂരിനെ അംഗീകരിക്കുന്നുണ്ട്. അതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കോൺഗ്രസിൽ ഭിന്നതയുണ്ടാകാൻ പാടില്ല. അവരുടെ ആശയങ്ങളും നിലനിൽക്കണം. അതിലൂടെ മാത്രമേ മതേതരത്വത്തെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

ലീഗിന് പരിശുദ്ധ പദവി നൽകി ഒന്നിലേറെ തവണ എം.വി ഗോവിന്ദൻ പ്രസ്താവനകൾ നടത്തിയെന്നതും ശ്രദ്ധേയമാണ്. ഗോവിന്ദന്റെ പ്രസ്താവനകൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമായ വിസധീകരണവും നല്കിയിരുന്നു. ലീഗിന്റെ കാഴ്ചപാടുകളാണ് മതേതരത്വം എന്നാണ് അവർ പറയുന്നത്. കേരളത്തിൽ എന്തു വിഷയം ഉണ്ടായാലും അതിനെ മതത്തിന്റെ പേരിൽ കൂട്ടി കുഴയ്ക്കുന്ന ലീഗ് നിലപാടുകൾക്കെതിരെ ശക്തമായ വിമർശനങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിപിഎം ന്റെ ലീഗ് പ്രേമം എന്നതും ശ്രദ്ധേയമാണ്.

പിണറായി വിജയൻ ഒഴികെയുള്ള സിപിഎം നേതാക്കളെല്ലാം ലീഗിന് വിശുദ്ധ പദവി നൽകിയിരിക്കുകയാണ്. പരോക്ഷമായി മുഖ്യമന്ത്രിക്കും സമ്മതം മൂളാൻ കഴിഞ്ഞിട്ടുണ്ട് ഇപ്പോൾ. എന്നാൽ ഇടതുപക്ഷത്തെ ഘടക കക്ഷികളിൽ സിപി ഐ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് കെ.എം.മാണിയ്ക്കും അദ്ദേഹത്തിന്റെ മകൻ ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസിനും സിപിഎം വിശുദ്ധ പദവി നല്കിയിരുന്നു.

ഒടുവിൽ മാണി കോൺഗ്രസിനെ കൂടെ കൂട്ടി തുടർ ഭരണം ഉറപ്പായി. മാണി ഗ്രൂപ്പാകട്ടെ നട്ടെല്ലില്ലാതെ നാവ് ചലിപ്പിക്കാനാവാതെ എൽഡിഎഫിൽ കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ്. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്ന എം.വി ഗോവിന്ദന്റെ പരാമർശം തൊഴിലാളി വർഗപാർട്ടിക്ക് ചേർന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുന്നത്.

ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികളെ യോജിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ ഇടതിനുള്ളത്. അങ്ങനെ വരുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് കക്ഷി ചേരാൻ പറ്റിയത് കോൺഗ്രസ് മാത്രമാണ്. ഈ സാഹചര്യമാണ് ലീഗ് നേതാക്കളും പറയുന്നത്. എല്ലാവരും പറയുന്നത് ഒന്നു തന്നെയാണെങ്കിലും കേരള രാഷ്ട്രീയം വിട്ടൊരു മാറ്റത്തിനും ആരും തയ്യാറാകുന്നില്ലെന്നതാണ് ലീഗിന്റെ പരിഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends