Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ: വ്യവസായ യൂണിറ്റുകൾ സന്ദർശിച്ച് മന്ത്രി പി രാജീവ്

18 DECEMBER 2022 11:13 PM IST
മലയാളി വാര്‍ത്ത

ഒരു വർഷം ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് ജില്ലയിൽ ആരംഭിച്ച വിവിധ സംരംഭക യൂണിറ്റുകൾ വ്യവസായ വകുപ്പ് മന്ത്രി പി. രാജിവ് സന്ദർശിച്ചു. സർക്കാരിന്റെ പുതിയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മന്ത്രിയുടെ സന്ദർശനം.

നടുവണ്ണൂർ മന്ദങ്കാവിൽ പ്രവർത്തിക്കുന്ന എസ്.എ. ഇസെഡ് ക്ലോത്തിങ് പ്രൈവറ്റ് ലിമിറ്റഡ് കേന്ദ്രത്തിലെത്തിയ മന്ത്രി സ്ഥാപനത്തിലൂടെ പ്രദേശത്തുള്ള നിരവധി വനിതകൾക്ക് ജോലി നൽകിയതിനെ അഭിനന്ദിച്ചു. സർക്കാരിന്റെ പൂർണ പിന്തുണ സ്ഥാപനത്തിന് വാഗ്ദാനം ചെയ്താണ് മന്ത്രി മടങ്ങിയത്.

യൂണിറ്റ് സന്ദർശനത്തിന് പുറമേ ഉത്പന്നങ്ങളും മന്ത്രി നോക്കിക്കണ്ടു. അഞ്ച് മാസം മുൻപാണ് യുവസംരംഭകനായ ഷാനവാസ്‌ മന്ദങ്കാവിൽ യൂണിറ്റ് ആരംഭിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ വസ്ത്രങ്ങളാണ് യൂണിറ്റിൽ ഉത്പാദിപ്പിക്കുന്നത്.

കുറ്റ്യാടി കടേക്കച്ചാലിൽ പ്രവർത്തിക്കുന്ന അൽഡിൻ കോക്കനട്ട് ഓയിൽ മില്ലിലെത്തിയ മന്ത്രി (എഫ്.കെ.സി കോക്കനട്ട് ഓയിൽ) മില്ലുടമ കെ.സി ഫൈസലുമായി കൂടിക്കാഴ്ച്ച നടത്തി. മില്ലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ മന്ത്രി വ്യവസായ വകുപ്പിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും അറിയിച്ചു.

പേരാമ്പ്രയിലെ കിവീസ് ടവറിൽ പ്രവർത്തിക്കുന്ന ഐ ടി സ്റ്റാർട്ടപ്പ് കമ്പനിയായ ഫ്രൂഗൽ സയന്റിഫീക് വ്യവസായ കേന്ദ്രത്തിലും മന്ത്രി സന്ദർശനം നടത്തി. സ്റ്റാർട്ടപ്പ് സംരംഭകൻ കിരണിനോട് മന്ത്രി പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. പേരാമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ പ്രമോദ്, വൈസ് പ്രസിഡന്റ്‌ കെ എം റീന, വാർഡ് മെമ്പർ സജു മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.

കാരപ്പറമ്പിൽ പ്രവർത്തിക്കുന്ന 'രമ്യ ഫുഡ്‌സ്' സ്ഥാപനവും മന്ത്രി സന്ദർശിച്ചു. യുവ സംരംഭക ധന്യയുടെ ഉടമസ്ഥതയിൽ മലബാർ കായവും കായപ്പൊടിയുമാണ് നിർമ്മിക്കുന്നത്. രമ്യയുടെ കൂടെ നാലു വനിതാ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. കായം നിർമ്മാണവും വിതരണവും വിപണിയെക്കുറിച്ചും മന്ത്രി ചോദിച്ചു മനസ്സിലാക്കി.

നിർമ്മാണ ഉപകരണങ്ങൾ, സ്റ്റീൽ, ഗെയിറ്റ് തുടങ്ങിയവ നിർമ്മിക്കുന്ന ലോഹം ഇൻഡ് യൂണിറ്റും മന്ത്രി സന്ദർശിച്ചു. വെങ്ങാലി പാലത്തിന് സമീപം ഒരു വർഷം മുമ്പായിരുന്നു വിമൽ രഘുനാഥിൻ്റെ ഉടമസ്ഥതയിൽ ലോഹം ഇൻഡ് പ്രവർത്തനമാരംഭിച്ചത്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി എബ്രഹാം, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ ആനന്ദ കുമാർ കെ.ടി, ഗിരീഷ്.ഐ സലീന, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർമാരായ പ്രണവൻ വി പി, നിധിൻ കെ, ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ സിജിത്, മറ്റ് വ്യവസായ വകുപ്പ് ഓഫീസർമാർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends