ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കുമായുള്ള പ്രത്യേക ക്യൂ ഇന്ന് മുതല്‍ നടപ്പാക്കും...

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കുമായുള്ള പ്രത്യേക ക്യൂ ഇന്ന് മുതല്‍ നടപ്പാക്കും..
ക്യൂ മരക്കൂട്ടത്തേക്ക് നീണ്ടാല്‍ കുട്ടികളെയും രക്ഷിതാവിനെയും ചന്ദ്രാനന്ദന്‍ റോഡിലൂടെ വലിയ നടപ്പന്തലില്‍ എത്തിച്ച് താഴേ തിരുമുറ്റത്തേക്ക് കടത്തിവിടും. സ്ത്രീകളെയും രോഗികളെയും ഇതേ രീതിയില്‍ കൂടെയുള്ള ഒരാള്‍ക്കൊപ്പം ക്യൂവില്‍ നിന്ന് പുറത്തെത്തിച്ച് വലിയ നടപ്പന്തലിലേക്ക് പോകാന്‍ അനുവദിക്കും.
നടപ്പന്തലില്‍ ഒന്നാമത്തെയോ ഒന്‍പതാമത്തെയോ വരിയിലൂടെ തിരുമുറ്റത്തേക്ക് പോകാന്‍ അനുവദിക്കും.ശബരിമലയില്‍ വയോധികര്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തി
അവധി ദിവസമായിട്ടും ഇന്നലെ സന്നിധാനത്ത് തിരക്ക് കുറഞ്ഞു. 76103 പേരാണ് ദര്‍ശനത്തിന് ബുക്ക് ചെയ്തത്. രാത്രി എട്ട് വരെ 58990 പേര്‍ ദര്‍ശനം നടത്തി. ഇന്ന്ദര്‍ശനത്തിന് ബുക്ക് ചെയ്തത് 1,04, 945 പേരാണ് .
"
https://www.facebook.com/Malayalivartha























