Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വന്യജീവികളുടെ ശല്യം രൂക്ഷം.... കാട്ടാനയെ പേടിച്ച് എളുപ്പവഴി ഒഴിവാക്കി വീട്ടിലേക്ക് പോവുകയായിരുന്ന ദമ്പതിമാര്‍ക്ക് മാന്‍ കുറുകെച്ചാടി പരുക്ക്

19 DECEMBER 2022 10:11 AM IST
മലയാളി വാര്‍ത്ത

വന്യജീവികളുടെ ശല്യം രൂക്ഷം.... കാട്ടാനയെ പേടിച്ച് എളുപ്പവഴി ഒഴിവാക്കി വീട്ടിലേക്ക് പോവുകയായിരുന്ന ദമ്പതിമാര്‍ക്ക് മാന്‍ കുറുകെച്ചാടി പരുക്ക്.

പാല്‍വെളിച്ചത്തെ പാറയ്ക്കല്‍ പി.ടി. അനില്‍കുമാര്‍ (45), ഭാര്യ ഇ.എസ്. അനില (42) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സ്‌കൂട്ടറിനും കാര്യമായ കേടുപാടുകളുണ്ട്. ശനിയാഴ്ച രാത്രി 9.30-ന് കുറുക്കന്‍മൂലയ്ക്ക് സമീപത്തെ കാടന്‍കൊല്ലിയിലായിരുന്നു അപകടം നടന്നത്.

മാനന്തവാടിയില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ സ്വകാര്യതോട്ടത്തില്‍ നിന്ന് മാന്‍ തങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുന്നിലേക്ക് ചാടുകയായിരുന്നെന്ന് അനില്‍കുമാര്‍ .അനിലിന്റെ കൈയ്ക്കും കാലിനും പരിക്കുണ്ട്.

ഇടതുകാലില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇടതുകൈയ്ക്കും കാലിനും പരിക്കേറ്റ അനിലയുടെ ഇടതു തോളെല്ല് പൊട്ടി. അപകടം നടന്നയുടന്‍ സമീപത്തുണ്ടായിരുന്ന പയ്യമ്പള്ളി വില്ലേജ് അസിസ്റ്റന്റ് എന്‍.എസ്. പ്രദീഷ് ആണ് ഇരുവരെയും മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അസ്ഥിരോഗവിദഗ്ധന്റെ സേവനം ചൊവ്വാഴ്ചയേ ഉണ്ടാവൂ എന്നറിയിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയോടെ ആശുപത്രി വിട്ട് ഇരുവരും വീട്ടിലെത്തി.

ഞായറാഴ്ച രാവിലെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയശേഷം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.
അതേസമയം മാനന്തവാടിയില്‍നിന്ന് രണ്ടാംഗേറ്റ് വഴിയാണ് ഇവര്‍ മിക്കപ്പോഴും വീട്ടിലേക്ക് പോകാറുള്ളത്. എന്നാല്‍ കഴിഞ്ഞദിവസം കുറുക്കന്‍മൂല, പാല്‍വെളിച്ചം, മുട്ടങ്കര ഭാഗങ്ങളില്‍ കാട്ടാനയിറങ്ങി നാശം വരുത്തിയിരുന്നു.നേരം ഇരുട്ടിയതിനാല്‍ ആനയുണ്ടാകുമെന്ന് ഭയന്നാണ് രണ്ടാംഗേറ്റ് ഒഴിവാക്കി ചങ്ങലഗേറ്റ് വഴി വീട്ടിലേക്ക് പോകാന്‍ ശ്രമിച്ചത്.

പയ്യമ്പള്ളി പാല്‍വെളിച്ചം, പടമല, ചാലിഗദ്ദ, കൂടല്‍ക്കടവ് കുറുക്കന്‍മൂല, പടമല ഭാഗങ്ങള്‍ ആന, കുരങ്ങ്, മാന്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ശല്യം വളരെ രൂക്ഷമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends