മെസ്സിക്കറിയാവുന്ന ഏക മലയാളി ആരെന്നറിയോ ഈ നീലേശ്വരം സ്വദേശി...പതിവായി സ്‌പെയിനിലെ ഓഫീസിലും പാരിസിലെ വീട്ടിലുമൊക്കെ മെസ്സിക്കൊപ്പം രാജേഷ് കൂടാറുണ്ടായിരുന്നു വിശേഷങ്ങൾ ഇങ്ങനെ..

മെസ്സിയുടെ സൗഹൃദ വലയത്തിൽ ഇടം നേടി മലയാളിയായ ബിസിനസുകാരൻ. ദുബായിയില്‍ ബിസിനസുകാരനായ നീലേശ്വരം സ്വദേശി രാജേഷ് ഫിലിപ്പ് ആണ് മെസ്സിയുടെ സുഹൃത്തായ ആ ഏക മലയാളി.
പതിവായി സ്‌പെയിനിലെ ഓഫീസിലും പാരിസിലെ വീട്ടിലുമൊക്കെ മെസ്സിക്കൊപ്പം രാജേഷ് കൂടാറുണ്ടായിരുന്നു. 2019ല്‍ ആദ്യമായാണ് മെസിയെ രാജേഷ് കാണുന്നത്. പിന്നീട് മെസിയുമായും കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തിപോരുകയായിരുന്നു. ഖത്തർ ലോകകപ്പ് തുടങ്ങിയതോടെ ഒരു മാസമായി മെസിയുടെ കുടുംബത്തിനൊപ്പം ഖത്തറിൽ കഴിയുകയാണ് ഇപ്പോൾ രാജേഷ്. തന്റെ ഇഷ്ടതാരം കപ്പ് അടിക്കുന്നത് കാണാന്‍ രാജേഷ് ഫിലിപ്പും ലുസൈല്‍ സ്‌റ്റേഡിയത്തിലെത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha























