ഫുട്‌ബോള്‍ ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ചു....

ഫുട്‌ബോള്‍ ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്.
ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിനു മുന്നിലെ ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്. ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് .
ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണു ലയണല്‍ മെസ്സിയുടെ അര്‍ജന്റീന കിരീടം നേടിയത്.
അതേസമയം വിജയാഘോഷത്തിനിടെ കൊച്ചിയിലും കണ്ണൂരിലും കൊല്ലത്തും തിരുവനന്തപുരത്തും സംഘര്‍ഷമുണ്ടായി. കലൂര്‍ മെട്രോ സ്റ്റേഷനു മുന്നില്‍ 5 പൊലീസുകാര്‍ക്ക് മര്‍ദനമേറ്റു. കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ 3 േപര്‍ക്ക് വെട്ടേറ്റു.
തിരുവനന്തപുരം പൊഴിയൂരിലും കണ്ണൂര്‍ തലശേരിയിലും എസ്‌ഐമാര്‍ക്കു മര്‍ദനമേറ്റു. കൊട്ടാരക്കര പുവറ്റൂരില്‍ സംഘര്‍ഷത്തിനിടെ 3 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























