മുംബൈയിൽ പതിനാറുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; ബംഗ്ലാവില്‍ വച്ചും കടല്‍തീരത്തിനടുത്തുള്ള കുറ്റിക്കാട്ടില്‍ വച്ചും തുടര്‍ച്ചയായി പീഡിപ്പിച്ചത് 12 മണിക്കൂറോളം;പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും; എട്ടു പേര്‍ അറസ്റ്റില്‍

മുംബൈയിൽ പതിനാറുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ എട്ടു പേര്‍ അറസ്റ്റില്‍. 12 മണിക്കൂറോളം തുടര്‍ച്ചയായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം നടന്നത്.
സംഭവത്തിൽ പ്രതികളായ എട്ടു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാൽ പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പാല്‍ഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവില്‍ എത്തിക്കുകയും അവിടെവച്ച് എട്ടു പേര്‍ പന്ത്രണ്ട് മണിക്കൂറോളം തുടര്‍ച്ചയായ പീഡനത്തിന് ഇരയാക്കിയെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെയാണ് പെണ്‍കുട്ടിയെ ബംഗ്ലാവിലെത്തിച്ചത്. പിന്നാലെ ഇയാളും മറ്റ് ഏഴു പേരും അന്ന് രാത്രി മുതല്‍ ശനിയാഴ്ച രാവിലെ പതിനൊന്നുമണി വരെ മാറി മാറി പീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം തന്നെ ബംഗ്ലാവില്‍ വച്ചും പിന്നീട് കടല്‍തീരത്തിനടുത്തുള്ള കുറ്റിക്കാട്ടില്‍ വച്ചും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി എട്ടു പേര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
https://www.facebook.com/Malayalivartha























