അതിരുവിട്ട് ലോകകപ്പ് ആവേശം; കണ്ണൂർ പള്ളിയാൻ മൂലയിൽ ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെ സംഘർഷം, മൂന്ന് പേർക്ക് വെട്ടേറ്റതിൽ ഒരാളുടെ നില ഗുരുതരം

ലോകകപ്പ് ആവേശം അതിരുവിട്ടപ്പോൾ സംസ്ഥാനത്ത് പലയിടത്തും സംഘർഷം രേഖപ്പെടുത്തി. കണ്ണൂർ പള്ളിയാൻ മൂലയിൽ ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റതായി റിപ്പോർട്ട്. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി.
അനുരാഗ്, ആദർശ്, അലക്സ് ആൻറണി എന്നിവർക്കാണ് പരുക്കേറ്റത്. വിനോദ്, വിജയൻ, ഷൈജു, പ്രശോഭ്, പ്രതീഷ് എന്നിവർ പ്രതികൾ. പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം. ഫ്രാന്‍സ്- അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha























