Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അത്തരം കളിയാക്കലുകളൊന്നും ഇനി നടക്കില്ല, പൊളിറ്റിക്കലി ഇന്‍കറക്റ്റാണെന്ന് പറഞ്ഞാല്‍ എന്തുചെയ്യും? വി എൻ വാസവന്റെ വാ അടപ്പിച്ച് ഇന്ദ്രൻസ്, ഇതാണ് ഞങ്ങൾ പറഞ്ഞ നടനെന്ന് ജനങ്ങളും..

19 DECEMBER 2022 12:12 PM IST
മലയാളി വാര്‍ത്ത

ഹാസ്യരംഗങ്ങളില്‍ നിന്ന് മാറി അടുത്തിടെ ക്യാരക്ടര്‍ റോളുകളിലൂടേയും കേന്ദ്ര കഥാപാത്രങ്ങളിലൂടെയും അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത താരമാണ് നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാനത്തെ മികച്ച നടനുള്ള പുരസ്‌കാരം വരെ അതുവഴി ഇന്ദ്രന്‍സിന് ലഭിക്കാന്‍ കാരണമായിരുന്നു. അടുത്തിടെ ഇന്ദ്രന്‍സിനെ കുറിച്ചുള്ള സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ പരാമര്‍ശം വിവാദമായിരുന്നു.

കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയെ ഇന്ദ്രന്‍സിന്റെ ശരീര പ്രകൃതിയോട് താരതമ്യപ്പെടുത്തിയ വി എന്‍ വാസവന്റെ പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്. ഇതില്‍ നേരത്തെ തന്നെ പ്രതികരണവുമായി ഇന്ദ്രന്‍സ് രംഗത്തെത്തിയിരുന്നു. വാസവന്റെ പരാമര്‍ശത്തോട് എതിര്‍പ്പില്ല എന്നും വിഷമമില്ല എന്നുമായിരുന്നു ഇന്ദ്രന്‍സ് പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് പണ്ട് അമിതാഭ് ബച്ചനെ പോലെ ആയിരുന്നു എന്നും ഇപ്പോള്‍ ഇന്ദ്രന്‍സിനെ പോലെ ആയി എന്നുമായിരുന്നു വി എന്‍ വാസവന്‍ പറഞ്ഞിരുന്നത്.

ഇതിന് ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി. അമിതാഭ് ബച്ചന്റെ ഉയരം തനിക്കില്ലെന്നും അദ്ദേഹത്തിന്റെ കുപ്പായം തനിക്ക് പാകമാവുകയും ഇല്ല എന്നായിരുന്നു ഇന്ദ്രന്‍സ് പറഞ്ഞത്. താനെന്താണ് എന്ന് തനിക്ക് നല്ല ബോധ്യം ഉണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ദ്രന്‍സ്.

അത്തരം ഉപമകളെല്ലാം ഇന്നത്തെ കാലത്തു പറയാന്‍ പാടില്ലാത്തതാണ്. എന്നാല്‍ അത് പലരും മറന്ന് പോകും. പുതിയ കുട്ടികള്‍ ഇതെല്ലാം പെട്ടെന്നു ശ്രദ്ധിക്കും എന്നും ഇന്ദ്രന്‍സ് ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ഇത്തിരി പ്രായമുള്ള ആളാണ് എന്നും തനിക്ക് അതൊന്നും പ്രശ്‌നമായി തോന്നിയില്ല എന്നുമാണ് ഇന്ദ്രന്‍സ് പറയുന്നത്.മന്ത്രി വാസവന്‍ പറഞ്ഞത് അസത്യം ഒന്നും അല്ലല്ലോ എന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. അതേസമയം സിനിമയിലെ സംഭാഷണങ്ങള്‍ ഒരുക്കുമ്പോഴും പറയുമ്പോഴും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

സിനിമയിലെ കഥാപാത്രം ശാരീരിക സവിശേഷതകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് കൊടുക്കാതെ പൊളിറ്റിക്കലി ഇന്‍കറക്റ്റാണെന്ന് പറഞ്ഞാല്‍ എന്തുചെയ്യും എന്നാണ് ഇന്ദ്രന്‍സ് ചോദിക്കുന്നത്.സ്വതന്ത്രമായി പറയാന്‍ സാധിച്ചില്ല എങ്കില്‍ പിന്നെ കലയ്ക്കു പ്രസക്തിയില്ല എന്നും ശാരീരിക സവിശേഷതകള്‍ ആവശ്യപ്പെടുന്ന കഥാപാത്രത്തെ പൊളിറ്റിക്കലി ഇന്‍കറക്റ്റാണ് എന്ന് പറഞ്ഞ് ഒഴിവാക്കണം എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും എന്നും അദ്ദേഹം ചോദിച്ചു. സെന്‍സര്‍ ബോര്‍ഡിനെ പേടിച്ച് ഒരു സംഭാഷണം പറയുമ്പോഴോ എഴുതുമ്പോഴോ രണ്ട് തവണ ആലോചിക്കേണ്ട അവസ്ഥയാണ് എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു മന്ത്രി വിവാദത്തിൽ പെട്ടത്, കോണ്‍ഗ്രസിനെ നടന്‍ ഇന്ദ്രന്‍സിനോട് താരതമ്യപ്പെടുത്തി വിവാദത്തിലായി സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍.ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തിലേക്ക് എത്തിയെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശം ബോഡി ഷെയ്മിങ്ങാണെന്ന് പ്രതിപക്ഷം പറഞ്ഞതോടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് മന്ത്രി തന്നെ ആവശ്യപ്പെട്ടു.

2022 ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയിലേക്ക് കടന്നതോടെയാണ് മന്ത്രിയുടെ പരാമര്‍ശം. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതായതുപോലെയായി കോണ്‍ഗ്രസിന്റെ അവസ്ഥ. കോണ്‍ഗ്രസ് രാജസ്ഥാനിലും ഛത്തീസ് ഗഢിലും ഹിമാചല്‍ പ്രദശിലും മാത്രമായി ചുരുങ്ങി. ഹിമാചലില്‍ ജയിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗതികേട് വാസവന്‍ പറഞ്ഞു.കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം ഇതാണ്. പണ്ട് മാടവന എഴുതിയ കോളമാണ് ഓര്‍മവരുന്നത്. ലോക മലയാളി സമ്മേളനം അമേരിക്കയില്‍ നടക്കുകയാണ്. അതിനായി കേരളത്തില്‍ നിന്ന് ഞണ്ടിനെ കണ്ടെയ്നറിലാക്കി കപ്പലില്‍ കൊണ്ടുപോകുകയാണ്. കണ്ടെയ്നര്‍ നടുക്കടലില്‍ എത്തിയപ്പോള്‍ ഇതിന്റെ അടപ്പ് തുറന്നുപോയി. ഇതോടെ കപ്പലിലുള്ളവര്‍ ഭയപ്പെട്ട് ബഹളമുണ്ടാക്കാന്‍ തുടങ്ങി. ഇതോടെ മലയാളിയായ കപ്പിത്താന്‍ പറഞ്ഞു.

ആരും ഭയപ്പെടേണ്ട. ഞണ്ട് പുറത്തുവരില്ല. മലയാളികളാണ് മുഴുവന്‍ ഞണ്ടും.അതിന്റെ അര്‍ഥം മുകളിലോട്ട് കയറുന്നവരെ മുഴുവന്‍ ഓരോന്നായി താഴോട്ട് വലിച്ചുകൊണ്ടിരിക്കുകയാണ്. ഗെലോട്ട് മുന്നോട്ട് പോയാല്‍ സച്ചിന്‍ വലിക്കും. ചെന്നിത്തല മുന്നോട്ട് പോയാല്‍ ആര് വലിക്കുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ. അതുപോല തരൂര്‍ വലിയുമായി വരുന്നു. ഒരെണ്ണവും മുകളിലോട്ട് പോകില്ല. നിങ്ങള്‍ക്ക് എങ്ങനെ നാട് നന്നാക്കാനാകും. അവനാന്റെ താടി താങ്ങാനാവാത്താവന്‍ മറ്റുള്ളോരുടെ അങ്ങാടി എങ്ങനെ താങ്ങുമെന്നും വാസവന്‍ ചോദിച്ചു.അതിനാണിപ്പോൾ മറുപടി കിട്ടിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends