വര്‍ക്കലയില്‍ അമിത വേഗതയിലെത്തിയ ബസ്സിടിച്ച് വയോധികന് ദാരുണാന്ത്യം....റോഡ് മുറിച്ചുകടക്കവേയായിരുന്നു അപകടം

വര്‍ക്കലയില്‍ ബസിടിച്ച് വയോധികന്‍ മരിച്ചു. ഹരിഹരപുരം സ്വദേശി സ്റ്റാലിന്‍ ആന്റണി (66) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കവേയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ സ്വകാര്യ ബസാണ് വയോധികനെ ഇടിച്ചത്.
അതേസമയം ഫുട്‌ബോള്‍ ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്.
ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിനു മുന്നിലെ ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്. ഉടനെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha























