പോളിയോ വാക്‌സിന്‍ എടുത്ത രണ്ടര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു

രണ്ടര മാസമുള്ള കുഞ്ഞ് പോളിയോ എടുത്തതിനെ തുടര്‍ന്ന് മരിച്ചു. വലിയ വേളി കമ്പിക്കകം പൗ ണ്ട്കടവില്‍ ഉണ്ണിക്കൃഷ്ണന്‍ ഐശ്വര്യ ദമ്പതികളുടെ മകന്‍ അനിരുദ്ധാണ് മരിച്ചത്. ദമ്പതികളുടെ ആദ്യ കുഞ്ഞാണിത്. ഇന്നലെ രാവിലെയാണ് വേളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്ന് കുഞ്ഞിന് രണ്ടര മാസത്തില്‍ എടുക്കേണ്ട പോളിയോ കുത്തി വയ്പ്പ് എടുത്തത്. രാത്രി 11.30യ്ക്ക് ഉറക്കാന്‍ കിടത്തുന്നതു വരെയും കുഞ്ഞ് ഊര്‍ജസ്വലനായിരുന്നു.
പുലര്‍ച്ചെ മൂന്നുമണിക്ക് അമ്മ ഐശ്വര്യ ഉണര്‍ന്ന് നോക്കുമ്പോള്‍ കുഞ്ഞിന് അനക്കമില്ലായിരുന്നു. ഉടന്‍ തന്നെ എസ.എ.ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വലിയ വേളിയില്‍ ഓട്ടോ ഡ്രൈവറാണ് ഉണ്ണിക്കൃഷ്ണന്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും. തുമ്പ പോലീസ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha