Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

'ഹിന്ദുവായാലും ക്രിസ്തുവായാലും ഇസ്ലാമായാലും തഥൈവ. അതിന്ത്യയിലായാലും സിറിയയിലായാലും ആഫ്രിക്കയിലായാലും അങ്ങനെ തന്നെ. ഇറാനിൽ കഴിഞ്ഞാഴ്ച, പരിക്കേറ്റവരെ ശുശ്രൂഷിച്ചതിന്റെ പേരിൽ ഒരു വനിതാ ഡോക്ടറെ ക്രൂരമായി കൊന്നു കളഞ്ഞതും മതമാണ്. അതിന്റെയൊക്കെ മറ്റൊരു വേർഷൻ മാത്രമാണ് താലിബാൻ. മതമൊരു പ്രാകൃതമായ ജയിലാണ്. താലിബാൻ അതിന്റെ ഏറ്റവും ക്രൂരമായ വേർഷനും...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

23 DECEMBER 2022 03:41 PM IST
മലയാളി വാര്‍ത്ത

'കാലവും ലോകവും മാറിയപ്പോൾ നിവൃത്തികേടു കൊണ്ട് ചില വിട്ടുവീഴ്ചകൾക്കവർ തയ്യാറായെങ്കിലും അടിസ്ഥാനപരമായി മതമെന്നാൽ അസമത്വം എന്നു തന്നെയാണ് അർത്ഥം. മതങ്ങളുടെ ഇരകൾ എന്നും സ്ത്രീകളാണ്' എന്ന് പറയുകയാണ് ഡോ. മനോജ് വെള്ളനാട്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

MBBS-നോ നഴ്സിംഗിനോ എഞ്ചിനീയറിംഗിനോ ഫാഷൻ ഡിസൈനിംഗിനോ അല്ലെങ്കിൽ മറ്റേതെങ്കിലും ബിരുദത്തിനോ പോസ്റ്റ് ഗ്രാജ്വേഷനോ പഠിക്കുന്ന കുട്ടികളുടെ സ്വപ്നങ്ങൾ എന്തൊക്കെയായിരിക്കും? തീർച്ചയായും അവ പ്രകാശം നിറഞ്ഞതും പ്രതീക്ഷാ നിർഭരവുമായിരിക്കും. സ്വന്തം കാലിൽ നിൽക്കുക, സാമ്പത്തിക സുരക്ഷിതത്വം നേടുക, കുടുംബത്തിനും സമൂഹത്തിനും വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യുക, ചിലപ്പോൾ കൂടുതൽ അവസരങ്ങൾ തേടി വേറെ ഇടങ്ങളിൽ, രാജ്യങ്ങളിൽ ഒക്കെ പോവുക.. അങ്ങനെ പലതും അവരുടെ മനസിലുണ്ടാവും.

ഒരു മതരാജ്യത്ത് മതഭ്രാന്തന്മാർ ഏർപ്പെടുത്തുന്ന നൂറുകൂട്ടം വിലക്കുകൾക്കിടയിലാണ് ഒരാളീ സ്വപ്നങ്ങൾ കാണുന്നതെങ്കിൽ, ആ സ്വപ്നങ്ങൾ മാത്രമായിരിക്കും അയാളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഏക ഘടകം. അങ്ങനെയുള്ള ഒരാളോട് ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഇനി മുതൽ നീ പഠിക്കണ്ടാ, നിർത്തിക്കോ എന്ന് പറഞ്ഞാലോ? തകർന്നുപോകും ആരായാലും. അഫ്ഘാനിസ്ഥാനിൽ താലിബാൻ ഭരണകൂടം പെൺകുട്ടികളോട് ഇനിമുതൽ കോളേജുകളിൽ പഠിക്കാൻ വരണ്ടാ എന്ന് കൽപ്പിച്ചിട്ടുണ്ട്. മതരാജ്യത്ത് വിദ്യാഭ്യാസം ചെയ്യണ്ടാ എന്നു പറയുന്നതും കൈയും കാലും കെട്ടിയിട്ടിട്ട് പോയി ജീവിച്ചോ എന്നു പറയുന്നതും ഒരുപോലെയാണ്. നല്ല ഭാവിയിലേക്കുള്ള എല്ലാ വാതിലുകളും അവിടെ അടഞ്ഞുകഴിഞ്ഞു.

മതങ്ങൾ ഉണ്ടായതും നിലനിൽക്കുന്നതും തന്നെ ലിംഗപരമായ അസമത്വത്തിന് മുകളിലാണ്. ഒരു ജൻഡറിലുള്ളവർക്ക് വിദ്യാഭ്യാസവും തൊഴിലും സമ്പത്തും അഭിപ്രായസ്വാതന്ത്ര്യവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും അങ്ങനെ സകലതും നിഷേധിച്ചതിലൂടെയാണ് മതങ്ങൾ ഇന്നുവരെ നിലനിന്നു പോന്നിട്ടുള്ളത്. കാലവും ലോകവും മാറിയപ്പോൾ നിവൃത്തികേടു കൊണ്ട് ചില വിട്ടുവീഴ്ചകൾക്കവർ തയ്യാറായെങ്കിലും അടിസ്ഥാനപരമായി മതമെന്നാൽ അസമത്വം എന്നു തന്നെയാണ് അർത്ഥം.
മതങ്ങളുടെ ഇരകൾ എന്നും സ്ത്രീകളാണ്.

ഹിന്ദുവായാലും ക്രിസ്തുവായാലും ഇസ്ലാമായാലും തഥൈവ. അതിന്ത്യയിലായാലും സിറിയയിലായാലും ആഫ്രിക്കയിലായാലും അങ്ങനെ തന്നെ. ഇറാനിൽ കഴിഞ്ഞാഴ്ച, പരിക്കേറ്റവരെ ശുശ്രൂഷിച്ചതിന്റെ പേരിൽ ഒരു വനിതാ ഡോക്ടറെ ക്രൂരമായി കൊന്നു കളഞ്ഞതും മതമാണ്. അതിന്റെയൊക്കെ മറ്റൊരു വേർഷൻ മാത്രമാണ് താലിബാൻ. മതമൊരു പ്രാകൃതമായ ജയിലാണ്. താലിബാൻ അതിന്റെ ഏറ്റവും ക്രൂരമായ വേർഷനും.

മനോജ് വെള്ളനാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (29 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (38 minutes ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (43 minutes ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (49 minutes ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (1 hour ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (1 hour ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (1 hour ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (1 hour ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (1 hour ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (2 hours ago)

WAYANAD Landslide- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..  (2 hours ago)

Malayali Vartha Recommends