Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

തരൂരിന്റൈ ചങ്കിടിപ്പേറി കെ.സി. കേസില്‍ നിന്നൂരി. കെട്ടും ഭാണ്ഡവും മുറുക്കി. സരിതനായരും പിണറായിയും.

24 DECEMBER 2022 02:22 PM IST
മലയാളി വാര്‍ത്ത

സോളാര്‍ പീഡന കേസില്‍ സിപിഎംന്റെ ഒപ്പം ചേര്‍ന്ന് സരിത നായര്‍ നല്കിയ പരാതികളെല്ലാം അന്വേഷണ ഏജന്‍സികള്‍ തള്ളുന്നതിന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്. രാഷ്ട്രീയ വിജയത്തിനായി സിപിഎം നടത്തിയ പോരാട്ടത്തില്‍ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമാണുണ്ടാക്കിയത്. സിബി ഐ ഉള്‍പ്പടെയുള്ള നിരവധി ഏജന്‍സികള്‍ അന്വേഷിച്ചിട്ടും സരിതയുടെ ആരോപണങ്ങളില്‍ ഒന്നു പോലും തെൡയിക്കാന്‍ കഴിഞ്ഞിട്ടില്ല.

കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കാനിറങ്ങിയിരിക്കുന്ന ശശിതരൂരിന് കെ.സി ഒരു ഭീഷണിയായി മാറുന്നുവെന്ന വിവരങ്ങളാണ് കഴിഞ്ഞ നാളുകളില്‍ പുറത്തു വന്നു കൊണ്ടിരുന്നത്. ശശി തരൂര്‍ കേരളത്തില്‍ യുഡിഎഫിന്റൈ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരണമെന്നുള്ള ആഗ്രഹത്തോടെയാണ് മലബാര്‍ പര്യടനവും മതനേതാക്കളുമായുള്ള കൂടി കാഴ്ചകളും നടത്തിയത്. അപ്പോഴും മനസില്‍ കെ.സി.വേണുഗോപാലിനെതിരെയുള്ള പീഡന കേസ് തരൂരിന് അല്പം ആശ്വാസം നല്കിയിരുന്നത.

സോളാര്‍ പീഡന കേസില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനും സിബിഐയുടെ ക്ലീന്‍ ചിറ്റ്. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങള്‍ വ്യാജമാണെന്ന് സിബിഐ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വന്‍വിവാദമായ സോളാര്‍ പീഡന കേസില്‍ സിബിഐ ക്ലീന്‍ ചിറ്റ് നല്‍കുന്ന നാലാമത്തെ നേതാവ് കൂടിയാണ് കെസി വേണുഗോപാല്‍.

നേരത്തെ കെസി വേണുഗോപാല്‍ കേന്ദ്രമന്ത്രിയായിരിക്കെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആക്ഷേപം. അന്ന് സംസ്ഥാന മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വെച്ച് വേണുഗോപാല്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.

പീഡന സമയത്ത് ധരിച്ചതായി പറയുന്ന രണ്ട്  സാരികളും പരാതിക്കാരി ഹാജരാക്കിയിരുന്നു. എന്നാല്‍ ശാസ്ത്രീയ പരിശോധന കൂടി നടത്തിയാണ് പരാതി സിബിഐ തള്ളുന്നത്. വേണുഗോപാല്‍ പീഡിപ്പിക്കുന്നത് ഒരു സാക്ഷി ചിത്രീകരിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതും വ്യാജമാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ സോളാര്‍ പീഡന കേസില്‍ മുന്‍ മന്ത്രി എപി അനില്‍കുമാറിന് എതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു. 2012ല്‍ കൊച്ചിയില്‍ വച്ച് പീഡിപ്പിച്ചു എന്ന ആരോപണം വ്യാജമാണെന്നും സോളാര്‍ പദ്ധതിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി നസറുള്ള വഴി ഏഴ് ലക്ഷം കൈക്കൂലി വാങ്ങിയിയെന്നതിന് തെളിവില്ലെന്നും കാട്ടി തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

2012 കൊച്ചിയിലെ ട്രാവല്‍ മാര്‍ട്ട് നടക്കുമ്പോള്‍ പരാതിക്കാരി പറഞ്ഞ പഞ്ചനക്ഷത്ര ഹോട്ടലില്‍ അനില്‍കുമാര്‍ താമസിച്ചിട്ടില്ലെന്നാണ് പറയുന്നത്. എന്നാല്‍ അന്ന് മന്ത്രിയായിരുന്ന അനില്‍ കുമാര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങിയതിനും തെളിവുണ്ട്. ഡെല്‍ഹിയിലെ കേരള ഹൗസില്‍ വച്ച് കൈക്കൂലി വാങ്ങിയെന്ന് പറയുന്ന ദിവസം പ്രൈവറ്റ് സെക്രട്ടറി അവിടെ താമസിച്ചതിനും പണം കൈപ്പറ്റിയതിനും തെളിവില്ല.

ഇതിന് മുന്‍പ് ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കും സിബി ഐ ക്ലീന്‍ചിറ്റ് നല്കിയിരുന്നു.ഉമ്മന്‍ ചാണ്ടി, അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയും സരിത നല്കിയ പീഡന പരാതികള്‍ തള്ളിയിരുന്നു. കേരള രാഷ്ട്രീയത്തില്‍ പത്ത് വര്‍ഷത്തോളെം കോളിളക്കമുണ്ടാക്കിയ സോളാര്‍ കേസ് ഒന്നുമല്ലാതെ കളമൊഴിയുമ്പോള്‍ സിപിഎം അണികളോട് എന്ത് മറുപടി പറയുമെന്നതില്‍ വ്യക്തതയില്ല. സിപിഎം തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് സരിത പ്രവര്‍ത്തിക്കുകയായിരുന്നു.

എല്ലാവരും കൈയ്യൊഴിഞ്ഞ സരിത ഇപ്പോള്‍ രോഗശയ്യയിലാണ്. സഹചാരി ശീതള പാനിയത്തില്‍ സ്ലോ പോയിസണ്‍ നല്കിയെന്ന പുതിയ പരാതിയും സരിത നല്കിയിരിക്കുകയണ്. അതിന്റൈ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (51 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends