ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയില്‍ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകര്‍ന്നും സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമാണ് ക്രിസ്മസ്; സഹാനുഭൂതിയും ദാനശീലവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെ; മലയാളികൾക്ക് ആശംസകൾ നേർന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ

ഒടുവിൽ മലയാളികളെ തേടി ആശംസ. കേരള ഗവര്‍ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയില്‍ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകര്‍ന്നും സ്നേഹം, അനുകമ്പ , ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമാണ് ക്രിസ്മസ് . സഹാനുഭൂതിയും ദാനശീലവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും അതിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ എന്നും ആശംസിക്കുന്നു. എന്നാണ് ഗവര്‍ണർ ആശംസയില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം ഇത്തവണ ഗവർണറുടെ 2 ക്രിസ്മസ് ആഘോഷങ്ങൾ വളരെയധികം ശ്രദ്ധ വിഷയമായി മാറിയിരുന്നു. രാജ്ഭവൻ ക്രിസ്മസ് മാത്രമല്ല വയോധികർക്കൊപ്പം ഉള്ള ക്രിസ്മസ് ആഘോഷവും വളരെയധികം വാർത്താ പ്രാധാന്യം നേടിയവയായിരുന്നു.ചുവന്ന തൊപ്പിയൊക്കെ വച്ച് അദ്ദേഹം ക്രിസ്തുമസ് ആഘോഷമാക്കിയിരുന്നു . കുറെ അമ്മമാർക്കും അച്ഛൻമാർക്കും ഒപ്പമാണ് ക്രിസ്തുമസ് ആഘോഷമാക്കിയത്. സന്തോഷത്തോടെ ഗവർണർ ക്രിസ്മസ് കേക്ക് ഒക്കെ മുറിക്കുകയായിരുന്നു.
ഗവർണറുടെ ക്രിസ്മസ് ആഘോഷം കോട്ടൂളി ഹോം ഒഫ് ലവ് വയോജന ഹോമിലായിരുന്നു. അവിടെയുള്ള വയോജനങ്ങൾക്കൊപ്പം ചേർന്ന് അദ്ദേഹം ക്രിസ്മസ് ആഘോഷമാക്കി മാറ്റിയത് . ഹോം ഡയറക്ടർ സിസ്റ്റർ ആൻസിലിൻ ആണ് ഗവർണറെ ബൊക്കെ നൽകി സ്വീകരിച്ചത്. സിസ്റ്റർ ജയ, ടിന, അനീറ്റ എന്നിവർ സ്വാഗത ഗാനം പാടുകയും ചെയ്തു. സ്റ്റേജിലേക്ക് വന്ന ഗവർണറെ സ്വീകരിച്ചത് ഭിന്നശേഷിക്കാരിയായ പെൺകുട്ടി ആലപിച്ച മനോഹര ഗാനമായിരുന്നു . ആ കുട്ടിയെ ചേർത്തു പിടിച്ച് ഗവർണർ സന്തോഷം പങ്കിടുകയും ചെയ്തു.
https://www.facebook.com/Malayalivartha



























