Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

നിദ ഫാത്തിമ... ലോക നിലവാരമെന്ന് മോദി പട്ടിണിയില്‍ താരങ്ങള്‍ മിണ്ടാനാവാതെ മുഖ്യന്‍.

24 DECEMBER 2022 03:20 PM IST
മലയാളി വാര്‍ത്ത

കഷ്ടപ്പാടിനും അവഗണനയ്ക്കും ഇടയില്‍ കഴിവിനെയും കഠിനാധ്വാനത്തെയും കൈമുതലാക്കിയാണ് മിക്ക കായികതാരങ്ങളും അഭിമാനനേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. ദിശ തെറ്റാതെ കൃത്യവും നിരുപാധികവുമായ പിന്തുണ ഇവര്‍ ഓരോരുത്തരും അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ ഇറങ്ങിത്തിരിച്ച വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുകയാണ് കായിക സംഘടനകളുടെ തമ്മിലടി.

ഏറ്റവുമൊടുവില്‍ ഇവരുടെ അനാസ്ഥ നിദ ഫാത്തിമയെന്ന പത്ത് വയസ്സുകാരിയുടെ ജീവനെടുത്തു. മറ്റ് സംസ്ഥാനങ്ങളില്‍ മത്സരങ്ങള്‍ക്കായി പോകുന്ന കായിക താരങ്ങള്‍ക്ക് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കുന്ന തരത്തിലേക്ക് ഈ പോര് നീണ്ടതിന് പിന്നില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും ഇച്ഛാശക്തി ഇല്ലാതായതാണ് കാരണം. ഇനിയൊരു നിദ ഫാത്തിമയുടെ പുഞ്ചിരി മായ്ക്കാന്‍ സംഘടനകളിലെ രാഷ്ട്രീയ സ്വാധീനവും തമ്മിലടിയും ഇടയാക്കാതിരിക്കാന്‍ ജാഗ്രത ഉണ്ടായേ തീരൂ.

ട്രാക്കിലും ഫീല്‍ഡിലുമൊക്കെ വെന്നിക്കൊടി പാറിച്ച ശേഷം നേട്ടത്തിന്റെ പങ്കുപറ്റാനെത്തുന്നവരായി കായിക സംഘടനകള്‍ മാറുന്നത് രാജ്യത്തിന്റെ കുതിപ്പിന് ചേര്‍ന്നതല്ല. ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയിലെത്തുന്ന കാലം വിദൂരമല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്താണ് വൃത്തിയുള്ള താമസസൗകര്യവും ഭക്ഷണവുമില്ലാതെ ഒരു പറ്റം കായിക താരങ്ങള്‍ ദിവസങ്ങള്‍ തള്ളിനീക്കിയത്. നാഗ്പുരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ നിദ ഫാത്തിമ അടങ്ങിയ 24 അംഗ സംഘം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ ടീമിലായിരുന്നു.

സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന് പോലും കുട്ടികളെ പങ്കെടുപ്പിക്കാതെ 'വിചിത്ര സെലക്ഷന്‍' നടത്തി ദേശീയ മത്സരങ്ങള്‍ക്ക് വിടുന്നതും പുതിയ കാര്യമല്ല. പേരിന് മാത്രം നടത്തുന്ന സെലക്ഷന്‍ ട്രയല്‍സിന്റെ മാനദണ്ഡം എന്തെന്ന് അറിയാവുന്നവര്‍ ചുരുക്കം. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും കായിക വകുപ്പും ഉള്‍പ്പെടുന്ന സംവിധാനങ്ങളെ നിശബ്ദ സാക്ഷിയാക്കിയാണ് ഇതൊക്കെ നടക്കുന്നത്.

സൈക്കിള്‍ പോളോയില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ പോര്. വോളിബോളില്‍ രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സമ്മാനിച്ച കേരളത്തില്‍ വോളിബോള്‍ അസോസിയേഷന് സര്‍ക്കാര്‍ അംഗീകാരമില്ല. 2021 ഒക്ടോബര്‍ ഒന്നിനാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കേരള വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയത്. അതിന് ഒരു വര്‍ഷം മുന്‍പേ തന്നെ ദേശീയ വോളിബോള്‍ അസോസിയേഷന്റെ അംഗീകാരവും റദ്ദായിരുന്നു.

ഈ വിഷയത്തിനായി കോടതികളിലും മറ്റും ചിലവാക്കിയ ലക്ഷങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു മികച്ച ഇന്‍ഡോര്‍ സ്റ്റേഡിയമോ, പരിശീലന കേന്ദ്രമോ നിര്‍മ്മിച്ച് നല്‍കാമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഒടുവില്‍ അസോസിയേഷന് എതിരെ സുപ്രീം കോടതിയുടെ ഫൗള്‍ വിസില്‍ മുഴങ്ങിയതോടെ ദേശീയ ഗെയിംസിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീം തന്നെ ഭാവ്നഗറിലേക്ക് പറക്കുകയായിരുന്നു.

ദേശീയ സൈക്കിള്‍ പോളോ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയ 10 വയസുകാരി ഫാത്തിമ നിദാസ് ഷിഹാബുദ്ദീന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് മന്ത്രി വി ശിവന്‍കുട്ടി കത്തയച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി കത്തില്‍ അറിയിച്ചു.


മത്സര വിജയം ലക്ഷ്യമാക്കി ഇറങ്ങിയ മകള്‍ക്ക് മുത്തവും ഒപ്പം ക്ണ്ണീര്‍ പ്രാര്‍ത്ഥനയും നല്കി യാത്രയാക്കിയ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല തങ്ങളുടെ നിദ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന്. സ്വന്തം മകളെ കാണാന്‍ അതിയായ ആഗ്രഹത്തോടെ എത്തുന്ന അച്ഛന്‍ മകളുടെ മരണവാര്‍ത്ത ടിവി ഫ്‌ളാഷുകളില്‍ മിന്നി മറയുന്നത് കാണേണ്ടി വന്ന ദുരവസ്ഥയാണ് നിദ ഫാത്തിമയുടെ കാര്യത്തിലും സംഭവിച്ചത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (51 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends