മുട്ടത്തറ വില്ലേജിൽ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 81 കോടി രൂപ; അനുവാദം നൽകി ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ

ഒടുവിൽ സർക്കാർ ആ തീരുമാനമെടുത്തു. കടലാക്രമണത്തിൽ വീട് നഷ്ടമായ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സർക്കാരിന്റെ മിന്നൽ നീക്കം. ഭവനപദ്ധതികൾ ആവിഷ്‌ക്കരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇപ്പോൾ ഇതാ മുട്ടത്തറ വില്ലേജിൽ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 81 കോടി രൂപ അനുവദിച്ചിരിക്കുകയാണ് ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതി നടക്കുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് . 284 കുടുംബങ്ങൾക്കാണ് വീടൊരുങ്ങുന്നത്. വിഴിഞ്ഞം സമരത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഈ വീട് എന്നതാണ് ശ്രദ്ദേയമായ കാര്യം.
അതേസമയം വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം പുനഃരാരംഭിച്ചതോടെ നിർമ്മാണം പുരോഗമിക്കുന്നത് ശരവേഗത്തിലാണ് . വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം 80 ശതമാനം പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു ലത്തീല്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തുറമുഖത്തിനെതിരായ സമരം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയില്ലെങ്കിലും പിന്നീട് നിര്‍മ്മാണം പൂര്‍ണമായും സ്തംഭിപ്പിച്ചായിരുന്നു സമരം.
https://www.facebook.com/Malayalivartha


























