Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

നമ്മുടെ സംസ്ഥാനത്തെ കായിക മേഖലയിലെ കൊടിയ അഴിമതിയുടെ രക്ത സാക്ഷിയാണ് നിദ ഫാത്തിമ; ഈ മരണത്തിൽ കേരള സർക്കാർ ചില ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

24 DECEMBER 2022 04:51 PM IST
മലയാളി വാര്‍ത്ത

ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോ ( അണ്ടർ 14) മത്സരങ്ങളിൽ പങ്കെടുക്കാൻ കേരള സൈക്കിൾ പോളോ അസോസിയേഷൻ എന്ന സംഘടന മുഖാന്തിരം നാഗ്പൂരിൽ എത്തിയ നിദ ഫാത്തിമ എന്ന കുഞ്ഞിന്റെ മരണം ദുഃഖകരവും സംഭവിക്കാൻ പാടില്ലാത്ത ദുരന്തവുമാണ് . നിദാ ഫാത്തിമയുടെ മാതാ പിതാക്കളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു . നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോ ( അണ്ടർ 14) മത്സരങ്ങളിൽ പങ്കെടുക്കാൻ കേരള സൈക്കിൾ പോളോ അസോസിയേഷൻ എന്ന സംഘടന മുഖാന്തിരം നാഗ്പൂരിൽ എത്തിയ നിദ ഫാത്തിമ എന്ന കുഞ്ഞിന്റെ മരണം ദുഃഖകരവും സംഭവിക്കാൻ പാടില്ലാത്ത ദുരന്തവുമാണ് . നിദാ ഫാത്തിമയുടെ മാതാ പിതാക്കളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു . നമ്മുടെ സംസ്ഥാനത്തെ കായിക മേഖലയിലെ കൊടിയ അഴിമതിയുടെ രക്ത സാക്ഷിയാണ് നിദ ഫാത്തിമ . കേരള സർക്കാർ ചില ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട് .

1) ദേശീയ ഫെഡറേഷൻ കേരള സൈക്കിൾ പോളോ അസോസിയേഷന്റെ അംഗീകാരം 2013 ൽ റദ്ദ് ചെയ്തത് എന്തിന് ? എന്തിനാണ് ഒരു സംസ്ഥാനത്ത് നിന്നും രണ്ടു അസോസിയേഷൻ ടീമുകളെ അയക്കുന്നത് ? സന്തോഷ് ട്രോഫിക്കോ രഞ്ജി ട്രോഫിക്കോ ഇത് പോലെ രണ്ട് കേരള ടീമുകളെ അയക്കാൻ പറ്റുമോ ?

2) 10 വയസ്സ് മാത്രം പ്രായമുള്ള , സൈക്കിൾ പോളോ എന്ന് കേട്ടിരിക്കാൻ പോലും സാധ്യത ഇല്ലാത്ത പ്രായത്തിലുള്ള ഒരു കൊച്ചു കുട്ടി , അതും പത്തോ പന്ത്രണ്ടോ മാസത്തെ മാത്രം പരിശീലനമുള്ള ഒരു കുട്ടിയെ പതിനാല് വയസ്സ് പ്രായമുള്ളവരെ ഉൾക്കൊള്ളിക്കാവുന്ന സംസ്ഥാന ടീമിൽ ഉൾപ്പെടുത്തിയതിന്റെ യുക്തി എന്താണ് ? അത് സൂചിപ്പിക്കുന്നത് കേരള സൈക്കിൾ ഫെഡറേഷൻ തട്ടിക്കൂട്ട് ടീമിനെ ആണ് അയക്കുന്നത് എന്നല്ലേ ?

പതിനാല് വയസ്സുള്ള കുട്ടികളുടെ ഒരു ടീം പോലും സെറ്റ് ചെയ്യാൻ കഴിവില്ലാത്ത കേരള സൈക്കിൾ പോളോ അസോസിയേഷൻ ഹൈക്കോടതിയിൽ പോയി കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം ഉണ്ടെന്ന് കാണിച്ച് അയക്കുന്ന ടീമുകളെ 2015 ന് ശേഷം മത്സര വേദിയുടെ പരിസരത്തെങ്കിലും അടുപ്പിച്ചിട്ടുണ്ടോ ? ഇത്തവണ നിദയുടെ ദൗർഭാഗ്യകരമായ മരണത്തിന്റെ പാശ്ചാത്തലത്തിൽ അല്ലേ പ്രവേശനം കിട്ടിയത് ?

3) സ്പോർട്സ് കൗൺസിൽ അംഗീകാരം കാണിച്ച് ഹൈക്കോടതി അനുമതി ലഭിച്ചെങ്കിലും കഴിഞ്ഞ നിരവധി വർഷങ്ങളായി കേരള സൈക്കിൾ പോളോ അസോസിയേഷൻ അയക്കുന്ന തട്ടിക്കൂട്ട് ടീമിനെ ദേശീയ ഫെഡറേഷൻ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറില്ല എന്നതല്ലേ സത്യം ?

4 ) ദേശീയ മത്സരങ്ങളിൽ പങ്കെടുത്തതായി വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മുൻ മന്ത്രിയുടെ മകൾ എംബിബിഎസ്‌ അഡ്മിഷൻ നേടിയത് അന്വേഷിക്കുമോ ? ദേശീയ മത്സരങ്ങളുടെ പേരിൽ നടത്തുന്ന വ്യാജ സർട്ടിഫിക്കറ്റ് കച്ചവട മാഫിയയെ പറ്റി അന്വേഷിക്കാൻ സർക്കാർ തയ്യാറുണ്ടോ ?

5) കേരള സൈക്കിൾ പോളോ അസോസിയേഷൻ എന്ന തട്ടിക്കൂട്ട് സംഘടനക്ക് പിറകിലുള്ള സിപിഎം മുൻ കുണ്ടന്നൂർ എംഎൽഎയുടെ റോൾ അന്വേഷിക്കുമോ ?

ദേശീയ സൈക്കിൾ ഫെഡറേഷൻ കേരള സൈക്കിൾ പോളോ അസോസിയേഷന് ബൈലോ പ്രകാരം അംഗീകാരം ഇല്ലെന്ന് കാണിച്ച് 09.08.2022 ന് അയച്ച കത്ത് ഇതോടൊപ്പം പുറത്ത് വിടുന്നു . നിദ ഫാത്തിമ എന്ന കൊച്ചു മോളുടെ മരണത്തിന് ഉത്തരവാദികൾ ആയവരെ പുറത്ത് കൊണ്ട് വരണം . കേരള സൈക്കിൾ പോളോ അസോസിയേഷൻ മുഖേന ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു എന്ന പേരിൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി എംബിബിഎസ്‌ ഉൾപ്പെടെ വിവിധ കോഴ്‌സുകളിൽ അഡ്മിഷൻ നേടിയവരുടെ പേര് വിവരങ്ങൾ പുറത്ത് വരട്ടെ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (52 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends