ദീർഘായുസ്സ് കിട്ടാൻ നഗ്നപൂജ: വ്യാജ ഫേസ്ബുക്ക് പേജിലൂടെ കൈക്കലാക്കിയത് യുവതികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും:- വ്യാജ ജ്യോത്സ്യൻ പിടിയിൽ....

സോഷ്യൽ മീഡിയയിൽ മന്ത്രവാദിനി എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ച വ്യാജ ജ്യോത്സ്യൻ കള്ളിക്കാട് മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷിനെ (37) തിരുവനന്തപുരം റൂറൽ എസ്.പി ഡി. ശില്പയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ജാതകദോഷം ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകിയാണ് നഗ്നചിത്രങ്ങൾ കൈക്കലാക്കുന്നത്. നെയ്യാർഡാം സ്വദേശിനിയുടെ പരാതിയിൽ റൂറൽ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ഫേസ്ബുക്ക് ഉൾപ്പെടെയുള്ള പല സോഷ്യൽ മീഡിയ ആപ്പുകളിലൂടെയും സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങിക്കൊണ്ടായിരുന്നു വ്യാജ ജ്യോത്സ്യന്റെ തട്ടിപ്പ്. ആനിഫിലിപ്പ്, സിന്ധു തുടങ്ങിയ പേരുകളിലാണ് കൂടുതൽ തട്ടിപ്പുകളും. കുടുംബ പ്രശ്നങ്ങൾ മാറാൻ വേണ്ടിയുള്ള നഗ്നപൂജ ചെയ്യാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു കൊണ്ടായിരുന്നു സുധീഷ് നഗ്നചിത്രങ്ങളും വീഡിയോകളും വാങ്ങിയിരുന്നത്. എന്നാൽ തന്റെ കയ്യിലുള്ള യുവതികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഇയാൾ മറ്റ് സൈറ്റുകളിലൂടെ പ്രചരിപ്പിക്കുകയാണ് ചെയ്തത്.
അത്തരത്തിൽ നെയ്യാർ ഡാം സ്വദേശിനിയായ സ്ത്രീയോട് ചാറ്റ് ചെയ്യുകയും അവരുടെ ഭർത്താവും കുഞ്ഞും മരണപ്പെട്ടു പോകാൻ സാധ്യതയുണ്ട് എന്നുമൊക്കെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ നഗ്നചിത്രങ്ങളും വീഡിയോകളും നഗ്നപൂജയ്ക്ക് വേണ്ടി ആണെന്നും പറഞ്ഞ് സ്ത്രീയിൽ നിന്നും വാങ്ങിച്ചത്. ഭർത്താവും കുഞ്ഞും മരിക്കുമെന്ന് വിശ്വസിപ്പിച്ച് നഗ്നഫോട്ടോകളും വീഡിയോയും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ചാറ്റുകളിൽ വിശ്വസിച്ച യുവതി ഫോട്ടോയും വീഡിയോയും കൈമാറി. ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിനും സുഹൃത്തുക്കൾക്കും അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതോടെ ഫോട്ടോകളും വീഡിയോകളും ഫേസ് ബുക്ക്, ടെലിഗ്രാം, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഇത് മനസ്സിലാക്കിയതോടെയാണ് യുവതി പോലീസിന് പരാതി നൽകിയത്. ശേഷം തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയായ ശില്പ ഐ പി എസിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം റിപ്പോർട്ട് ബ്യൂറോ പോലീസ് സൂപ്രണ്ട് വിജയകുമാർ, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് ജി എസ്, സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം, അദീൻ അശോക്, ബീന എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha






















