മുന്‍ വൈരാഗ്യം; യുവാവിനെ അയല്‍വാസി വെട്ടി പരിക്കേല്‍പ്പിച്ചു; പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

മൂന്നാറിൽ മുന്‍ വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. സംഭവത്തിൽ മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ രാജയ്ക്കാണ് വെട്ടേറ്റത്. ഇയാളെ മുന്‍ വൈരാഗ്യത്തിന്‍റെ പേരില്‍ അയല്‍വാസി പി വിവേക് ആണ് വെട്ടിയത്. മാത്രമല്ല എസ്റ്റേറ്റ് സ്വദേശിയായ രാജ എറണാകുളത്തെ ഓട്ടോ ഡ്രൈവറാണ്. ഇന്നലെയാണ് അമ്പലത്തിലെ ഉത്സവത്തിനായി വീട്ടിലെത്തിയത്. തുടർന്ന് ബന്ധുവിന്‍റെ വീട്ടില്‍ രാജ നില്‍ക്കുമ്പോള്‍ വിവേക് വാക്കത്തിയുമായെത്തി വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അതേസമയം അന്ന് പകല്‍ നേരത്ത് ഇരുവരും തമ്മില്‍ തകര്‍ത്തിലേര്‍പ്പെട്ടിരുന്നു. ഇതായിരിക്കാം കാരണമെന്ന് കരുതുന്നു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജയെ കോട്ടയം മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. നിലവിൽ പ്രതി വിവേക് ഒളിവിലാണ്.
സംഭവത്തെ തുടർന്ന് ദേവികുളം പൊലീസിന്‍റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇരുവരും എസ്റ്റേറ്റില്‍ താമസിക്കുന്ന കാലത്ത് തമ്മില്‍ വാക്ക് തര്‍ക്കവും തുടര്‍ന്ന് അടിപിടിയും പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാൽ പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെയാണ് രാജയെ വീട്ടുകാര്‍ എറണാകുളത്തേക്ക് പറഞ്ഞ് വിട്ടത്. നിലവിൽ വിവേകിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















