Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സിപി എം ന്റെ എല്ലാ പരിപാടികള്‍ക്കും പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ ഓടി്ച്ചു കൊണ്ടു പോകുന്നതിനും ആവശ്യമായ ഫണ്ടുകള്‍ ശേഖരിച്ചു നല്കുന്ന പാര്‍ട്ടിയിലെ അതികായനായിരുന്നു ഇ.പി.ജയരാജന്‍.

27 DECEMBER 2022 03:59 PM IST
മലയാളി വാര്‍ത്ത

സിപി എം ന്റെ എല്ലാ പരിപാടികള്‍ക്കും പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ ഓടി്ച്ചു കൊണ്ടു പോകുന്നതിനും ആവശ്യമായ ഫണ്ടുകള്‍ ശേഖരിച്ചു നല്കുന്ന പാര്‍ട്ടിയിലെ അതികായനായിരുന്നു ഇ.പി.ജയരാജന്‍. ഫണ്ട് ശേഖരിച്ച് പോളിറ്റ്ബ്യൂറോയ്ക്ക് വരെ എത്തിക്കുന്നത് ഇപിയുടെ കഴിവു കൊണ്ട് മാത്രമാണ്. തലമുതിര്‍ന്ന സഖാക്കളുടെ വീട്ടിലെ കാര്യങ്ങള്‍ക്ക് പോലും പല ബിസിനസുകാരുടെ സഹായം എത്തിക്കുന്നതും ഇദ്ദേഹമായിരുന്നു. ചുരുക്കത്തില്‍ സിപിഎം ന്റെ ശരിക്കും വ്യവസായം അറിയുന്ന നേതാവാണ്. ഇപിയ്‌ക്കെതിരെ റിസോര്‍ട്ടിലെ നിക്ഷേപത്തിന്റെ പേരില്‍ വിവാദം കത്തി പടരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് ബ്ലാംഗ്ലൂരില്‍ വലിയ കമ്പനി സ്ഥാപിക്കാനുള്ള പണം എവിടെ നിന്ന് കിട്ടിയെന്ന് പാര്‍ട്ടിയോട് വെളിപ്പെടുത്തേണ്ടി വരും. അതു പോലെ കണ്ണൂരിലെ പല നേതാക്കളുടെയും ബിസിനസ് സംരംഭങ്ങള്‍ മറനീക്കി പുറത്തു വരുമെന്ന കാര്യത്തില്‍ സംശയമില്ല.

വിവാദത്തെ കുറിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത് ഇ.പി ജയരാജന്‍ തനിക്കു പറയാനുള്ള കാര്യം വ്യക്തമാക്കുമെന്ന സൂചനയും സിപിഎമ്മില്‍ നില നില്‍ക്കുന്നുണ്ട്. ഇതിനിടെ പറശിനിക്കടവ് വിസ്മയ പാര്‍ക്ക്, പാപ്പിനിശേരി ആയുര്‍വേദ ആശുപത്രി, വളപട്ടണം കണ്ടല്‍പാര്‍ക്ക് തുടങ്ങിയവ താന്‍ മുന്‍ കൈയടുത്തുകൊണ്ടുവന്നതാണെന്നും എല്ലാം ജനങ്ങള്‍ മനസിലാക്കുമെന്നും അവര്‍ പ്രതികരിക്കുമെന്നും ഇ.പി ജയരാജന്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇ.പിക്കെതിരെ ആരോപണമുന്നയിച്ച പി.ജയരാജനെതിരെ ഇ.പിയെ അനുകൂലിക്കുന്ന വര്‍ സ്വര്‍ണക്കടത്ത് - ഗുണ്ടാ - ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം സംബന്ധിച്ച ആരോപണവും വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പു നടത്തിയെന്ന ഗുരുതര പരാതിയും കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നല്‍കിയിരിക്കെ കണ്ണൂര്‍ വിമാന താവളവുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബിസിനസുകളും. സി.ടി ആന്‍ഡ് ട്രാവല്‍ ഏജന്‍സിയില്‍ ഇ.പിയുടെ മകനുള്ള പങ്കാളിത്തവും പരാതിയായി ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

രണ്ടു ടേം വിമാനതാവള നഗരിയായ മട്ടന്നൂര്‍ എം എല്‍ എ യായിരുന്ന ഇപി ജയരാജനും മറ്റു മട്ടന്നുരിലെ പ്രാദേശിക നേതാക്കളും കൂട്ടു ചേര്‍ന്നു റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായും വിമാന താവളത്തിന് സമീപമുള്ള ഭൂമികള്‍ വാങ്ങിക്കുട്ടിയതായും ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അത്യന്തം ഗുരുതരമായ ആരോപണങ്ങള്‍ വീണ്ടും പാര്‍ട്ടിക്ക് മുന്‍പിലെത്തിക്കാനാണ് പി.ജെയെ അനുകൂലിക്കുന്നവര്‍ ഒരുങ്ങുന്നത്.

എല്‍.ഡി.എഫ് കണ്‍വീനറും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ച പരാതി വിവാദമായതോടെ സിപിഎമ്മില്‍ അനുരഞ്ജന നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെ നിര്‍മ്മിച്ച വൈദികം ആയുര്‍വേദ ഹീലിങ് സെന്ററിനെ കുറിച്ചുയര്‍ത്തിയ ആരോപണങ്ങളില്‍ ഇ പി ജയരാജന് നേരിട്ടു ബന്ധമില്ലെന്നാണ് കണ്ണൂരിലെ സിപിഎം നേതാക്കളില്‍ ചിലര്‍ പറയുന്നത്. തെറ്റുതിരുത്തല്‍ മാര്‍ഗരേഖയുടെ മറവില്‍ നടത്തിയ വിമര്‍ശനം വൈദികത്തിലെ ഡയറക്ടര്‍മാര്‍ തമ്മിലുള്ള ചക്കാളത്തി പോരിന്റെ ഭാഗമായാണെന്നാണ് കണ്ണൂര്‍ ജില്ലയിലെ ജയരാജനെ അനുകൂലിക്കുന്ന പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends