തൃശൂരിൽ വഴിയരികിൽ കിടന്ന യുവാവിന്റെ മരണം; മുഖത്ത് കുപ്പി കൊണ്ടോ കല്ല് കൊണ്ടോ ഇടിയേറ്റതായി സംശയം; മരണ കാരണം തലയ്ക്ക് ഏറ്റ പരിക്ക്; അരുൺ കിടന്ന വഴിയിലൂടെ വാഹനങ്ങൾ വരാൻ സാധ്യതകളില്ലെന്ന് നാട്ടുകാർ ;കൊലപാതകമെന്ന് സംശയം

തൃശൂരിൽ ഗുരുതര പരിക്കേറ്റ് വഴിയരികിൽ കിടന്ന യുവാവിന്റെ മരണം കൊലപാതകമെന്ന് സൂചന. തൃശൂർ കൈപ്പറമ്പ് പുറ്റേക്കരയിലാണ് യുവാവിനെ കണ്ടെത്തിയത്. വലിയപുരക്കൽ വീട്ടിൽ കുഞ്ഞിരാമന്‍റെ മകനും കമ്പ്യൂട്ടർ എൻജിനീയറുമായ അരുൺ കുമാർ (38) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവിനെ അവശനിലയിൽ കണ്ടെത്തിയത്. മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റ നിലയിലാണ് അരുണിനെ കണ്ടെത്തിയത്.
അതേസമയം മുഖത്ത് കുപ്പി കൊണ്ടോ കല്ലു കൊണ്ടോ ഇടിയേറ്റതായി സംശയിക്കുന്നതായി പറയുന്നു. തലയ്ക്ക് ഏറ്റ ഗുരുതര പരിക്കാണ് മരണ കാരണം. ഇന്ന് പുറ്റേക്കര സ്‌കൂളിന് സമീപത്തുള്ള ഇടവഴിയിൽ പുലർച്ചെയാണ് അരുൺ കുമാർ പരിക്കുകളോടെ കിടക്കുന്നത് കണ്ടെത്തിയത്. ഇതോടെ ഉടൻ തന്നെ നാട്ടുകാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും യുവാവ് മരിച്ചു.
എന്നാൽ അരുൺ പരിക്കേറ്റ് കിടന്ന വഴിയിലൂടെ വാഹനങ്ങൾ വരാൻ സാധ്യതകളില്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. കൂടാതെ മരണത്തിൽ സംശയമുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അന്വേഷിക്കുകയാണെന്ന് പേരാമംഗലം പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















