കൊച്ചിയിൽ ബൈക്ക് യാത്രികരെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ചു; കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചിയിൽ ബൈക്ക് യാത്രികരെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയിൽ. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പുതുവൈപ്പ് സ്വദേശികളായ കാട്ടാശ്ശേരി വീട്ടിൽ ശരത് (26), തൈപ്പറമ്പിൽ വീട്ടിൽ ജസ്റ്റിൻ (24) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ വൈകീട്ട് പുതുവൈപ്പ് അമ്പലക്കടവ് ലൈറ്റ് ഹൗസിന് സമീപമുള്ള പഴയ സീവാളിനടുത്ത് വച്ചായിരുന്നു സംഭവം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നിഖിൽദാസ്, ഗോകുൽ എന്നിവരെ തടഞ്ഞ് നിർത്തി വടി കൊണ്ടും, ബിയർ കുപ്പി കൊണ്ടും അടിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
എന്നാൽ പ്രതികളുടെ സുഹൃത്തായ സണ്ണി സോണി എന്നയാളെ ഇപ്പോൾ പരിക്കേറ്റവർ മുമ്പ് ദേഹോപദ്രവം ഏൽപ്പിച്ചതിന്‍റെ വൈരാഗ്യമാണ് ഇരുവരെയും അക്രമിക്കാന്‍ കാരണമെന്നാണ് സൂചന. കേസിൽ അമ്പേഷണ സംഘത്തിൽ ഇൻസ്പെക്ടർ രാജൻ കെ. അരമന, സബ്ബ് ഇൻസ്പെക്ടർമാരായ മാഹിൻ സലിം, ഡിപിൻ, ഡോളി ധർമ്മരത്നം, എ.എസ്.ഐ ദേവരാജ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരിജാവല്ലഭൻ , ഉമേഷ്, സ്വരാഭ്, പ്രജിത്ത്, പ്രീജന്‍ സുധീശൻ എന്നിവരാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha






















