ജനങ്ങള്‍ തീരുമാനിക്കട്ടെ...ഇതിന് മുന്‍പും ഞാനിതൊക്കെ ചെയ്തിട്ടുണ്ട്, ആന്തൂര്‍ റിസോര്‍ട്ട് വിവാദം കത്തിനിൽക്കെ വിഷയത്തിൽ ആദ്യ പ്രതികരണം നടത്തി ഇ .പി ജയരാജന്‍, വിഷയത്തിൽ നിലപാടെടുത്ത് പ്രതിപക്ഷം

ആന്തൂര്‍ റിസോര്‍ട്ട് വിവാദം കൊടുമ്പുരി കൊണ്ടിരിക്കെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ പൊതുവേദിയിൽ പ്രത്യക്ഷനായി. കെഎസ്ടിഎ പരിപാടിക്കെത്തിയതായിരുന്നു അദ്ദേഹം. വിവാദം കത്തിനിൽക്കെ വിഷയത്തിൽ ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ് ഇ .പി ജയരാജന്‍. വിവാദങ്ങളൊക്കെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജനങ്ങള്‍ തീരുമാനിക്കട്ടെ .ഇതിനു മുന്‍പും ഞാനിതൊക്കെ ചെയ്തിട്ടുണ്ട്. താന്‍ പല സംരംഭങ്ങള്‍ക്കും നേതൃത്വം വഹിച്ചു. വിസ്മയ പാര്‍ക്ക്, കണ്ടല്‍ പാര്‍ക്ക്, പാപ്പിനിശേരി ഹോമിയോ ആശുപത്രി, പരിയാരത്തെ കാലിത്തീറ്റ നിര്‍മാണ ഫാക്ടറിയൊക്കെ ഞാന്‍ മുന്‍കൈ എടുത്തവയില്‍ ഉള്‍പ്പെടും. വിവാദങ്ങളില്‍ എനിക്കൊന്നും പറയാനില്ല. റിസോര്‍ട്ടിനായി എല്ലാവരെയും ഒരുമിപ്പിച്ചു. ഇതെല്ലാം ജനങ്ങള്‍ക്കറിയാം’.എന്നും ഇ.പി ജയരാജന്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
എന്നാൽ വിഷയത്തിൽ പ്രതിപക്ഷവും നിലപാടെടുത്ത് കഴിഞ്ഞു. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ചേരുമെന്ന് നേതാക്കൾ പറഞ്ഞു. അന്വേഷണം ഏതാണ് വേണ്ടത് എന്ന് മുപ്പതിന് ചേരുന്ന യുഡിഎഫ് യോഗംതീരുമാനിക്കുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















