മുഖത്ത് കുപ്പി ഉപയോഗിച്ചോ, കല്ലുകൊണ്ടോ ഇടിച്ച് പരിക്കേൽപ്പിച്ച പാടുകൾ; തലയിൽ ഗുരുതര പരിക്ക്:- പരിക്കുകളോടെ വഴിയിൽ കിടന്ന യുവാവ് മരണത്തിന് കീഴടങ്ങി...

പരിക്കുകളോടെ വഴിയിൽ കിടന്ന യുവാവ് മരണത്തിന് കീഴടങ്ങി. പുറ്റേക്കര വലിയപുരക്കൽ വീട്ടിൽ കുഞ്ഞിരാമന്‍റെ മകൻ അരുൺ കുമാർ (38) ആണ് മരിച്ചത്. കൈപ്പറമ്പ് പുറ്റേക്കര സ്‌കൂളിന് സമീപം ഇടവഴിയിൽ പുലർച്ചെയാണ് ഇയാളെ പരിക്കുകളോടെ കണ്ടെത്തിയത്.
ഉടൻ തന്നെ നാട്ടുകാരും ആകട്സ് പ്രവർത്തകരും ചേർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു. പരിക്കേറ്റ് കിടന്ന വഴിയിലൂടെ വാഹനങ്ങൾ വരാൻ സാധ്യതകളില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മരണത്തിൽ സംശയമുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
മുഖത്ത് കുപ്പി കൊണ്ടോ കല്ലു കൊണ്ടോ ഇടിയേറ്റതായി സംശയിക്കുന്നു. തലയ്ക്ക് ഏറ്റ ഗുരുതര പരിക്കാണ് മരണ കാരണം. സംഭവം അന്വേഷിക്കുകയാണെന്ന് പേരാമംഗലം പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















