കൊച്ചി ലായം റോഡിൽ ബൈക്ക് യാത്രികന്റെ കഴുത്തില്‍ കേബിള്‍ കുരുങ്ങി അപകടം...

ബൈക്ക് യാത്രികന്റെ കഴുത്തില്‍ റോഡിലേക്ക് താഴ്ന്നുകിടന്ന കേബിള്‍ കുരുങ്ങി അപകടം. കൊച്ചി ലായം റോഡിൽ ബൈക്ക് യാത്രികനായ സാബുവിന്റെ കഴുത്തിൽ കേബിൾ കുരുങ്ങിയാണ് അപകടം. കേബിൾ കുരുങ്ങി റോഡിലേയ്ക്ക് ഇദ്ദേഹം വീഴുകയായിരുന്നു.
ഇതോടെ പിന്നിലിരുന്ന ഭാര്യ സിന്ധുവും നടുറോഡിലേക്ക് മറിഞ്ഞ് വീണു. സാബുവിന്റെ കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിലും ചെറിയ മുറിവുകള്‍ പറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. എറണാകുളം സൗത്ത് മഹാകവി ജി. റോഡിലാണ് കെ.ബി. സാബുവും ഭാര്യയും താമസിക്കുന്നത്. ഇവിടേക്ക് ബൈക്കില്‍ വരുകയായിരുന്നു ഇവര്‍.
https://www.facebook.com/Malayalivartha






















