മോദിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാര്‍ അപടകത്തില്‍... മുൻവശം തകർന്നു! മോദിയുടെ സഹോദരനും കുടുംബാംഗങ്ങൾക്കും പരുക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാര്‍ അപടകത്തില്‍പ്പെട്ടു. ബെംഗളൂരുവില്‍ നിന്നും ബന്ദിപ്പൂര്‍ വന്യമൃഗ സങ്കേതത്തിലേക്കുള്ള യാത്രക്കിടയിലാണ് പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ളാദ് മോദിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. പ്രഹ്ലാദ് മോദിക്കു പുറമേ അദ്ദേഹത്തിന്റെ ഭാര്യയും മകനും മരുമകളും കൊച്ചുമകനും കാറിലുണ്ടായിരുന്നു.
ബന്ദിപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കർണാടകയിലെ മൈസൂരുവിൽ കടഗോളയിലാണ് അപകടം നടന്നത്. അപകടത്തില്‍ കാറിന്‍റെ മുന്‍ ഭാഗം തകര്‍ന്നിട്ടുണ്ട്. ഡ്രൈവറാണ് വാഹനമോടിച്ചിരുന്നത്. യാത്രക്കിടെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ എല്ലാവരെയും കടഗോളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പ്രഹ്ളാദ് മോദിക്കും മകനും മരുമകള്‍ക്കും പരിക്കുണ്ട്. ഇദ്ദേഹത്തിന്‍റെ കൊച്ചു മകന്‍റെ കാലിന് പൊട്ടലുണ്ട്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. വാഹനം അമിതവേഗത്തിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
ഇവർ യാത്ര ചെയ്ത മെഴ്‌സിഡസ് ബെൻസ് എസ്‌യുവി മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. അപകടം നടന്ന സ്ഥലം തിരക്കേറിയ ജങ്ഷന്‍ അല്ലെന്നും ഇവിടെ അനുവദനീയമായ പരാമവധി വേഗപരിധി മണിക്കൂറില്‍ 40-50 കിലോമീറ്ററാണെന്നും എസ്.പി. സീമ ലട്കർ കൂട്ടിച്ചേര്‍ത്തു.
എന്നാൽ ഡ്രൈവർക്ക് പെട്ടന്ന് നിയന്ത്രണം നഷ്ടമാകുകയും ഡിവൈഡറിൽ ഇടിക്കുകയുമായിരുന്നു. അപകടം നടന്നത് തിരക്കുള്ള പ്രദേശത്തായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. അപകട സമയത്ത് എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചതിനാലാണ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടാനായതെന്ന് പൊലീസ് പറഞ്ഞു. പ്രഹ്ളാദ് മോദിയുടെ വാഹനത്തോടൊപ്പം കോൺവോയ് വാഹനങ്ങളുമുണ്ടായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്നവരെ പരുക്കുകളോടെ മൈസൂരു ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കര്‍ണാടക കായിക വകുപ്പു മന്ത്രി നാരായണ്‍ ഗൗഡ, പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് ജോഷിയെയും കുടുംബത്തെയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു. എസ്പി സീമ ലട്കർ, ഡിവൈഎസ്പി ഗോവിന്ദ രാജു എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. വിവരമറിഞ്ഞ് പ്രദേശത്തെ ബിജെപി നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















