Widgets Magazine
03
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CPM, DYFI നേതാക്കളുടെ പോക്‌സോ പീഡനങ്ങൾ... ​ഗിഫ്റ്റായി അടിവസ്ത്രങ്ങൾ.. പാർട്ടിയിൽ മാനസിക രോ​ഗികൾ... പേക്കൂത്തുകൾ സഹിച്ച് സാധാരണക്കാർ

27 DECEMBER 2022 10:37 PM IST
മലയാളി വാര്‍ത്ത

പാർട്ടിക്കുള്ളിൽ നടക്കുന്ന അക്രമങ്ങൾ ഒതുക്കാൻ ഒരു പ്രത്യേക പോലീസ് സംവിധാനം തന്നെ കൊണ്ടു വരേണ്ട ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. പീഡന വാർത്തകളും അക്രമ സംഭവങ്ങളും നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. സഖാക്കളെ കൊണ്ട് നാട്ടുകാർ പോലും നട്ടം തിരിയുന്നു എന്ന പരാതിയാണ് എല്ലാ കോണിൽ നിന്നും ഉയരുന്നത്. അടുത്തിടെയുള്ള മൂന്ന് നാല് സംഭവങ്ങൾ ഇതിലേക്ക് വെളിച്ചം വീശുന്നതാണ്.

തിരുവനന്തപുരം വിളവൂർക്കലിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ കൂട്ടനടപടി സ്വീകരിച്ചിരിക്കുകയാണ്. വിളവൂർക്കൽ ലോക്കൽ സെക്രട്ടറി മലയം ബിജുവിനെ താക്കീത് നൽകി സ്ഥാനത്ത് നിന്നും നീക്കുകയാണ് ചെയ്തിരിക്കുന്നത്. ലോക്കൽ കമ്മിറ്റിയംഗം ജെ എസ് രഞ്ജിത്തിനെ തരം താഴ്ത്തുകയും ചെയ്തു. മറ്റ് രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും താക്കീത് നൽകി പ്രശ്നം ഒതുക്കി തീർത്തു.

16കാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിനേഷ് ഉൾപ്പെടെ എട്ടുപേരെ പോക്സോ നിയമപ്രകാരം മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ജിനേഷിന്റെ കാര്യത്തിൽ മതിയായ ജാഗ്രത പുലർത്താത്തതിലാണ് പാർട്ടിയിലെ കൂട്ടനടപടി. പോക്‌സോ കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവ് ജിനേഷിനെതിരെ മുമ്പും സമാനമായ പരാതികളുണ്ടായിട്ടും നടപടി എടുക്കാതെയിരുന്ന സാഹചര്യത്തിലാണ് അച്ചടക്ക നടപടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഇയാളുടെ ഫോണില്‍ പോലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. വിവാഹിതരായ നിരവധി സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളും ജിനേഷിന്റെ മൊബൈലിലുണ്ട്. ആർക്കും പരാതിയില്ലാത്തതിനാൽ ഇതിനും കേസെടുത്തില്ല.

കൂടാതെ, ബർത്ത്ഡേ കേക്ക് മാരകായുധം ഉപയോഗിച്ച് മുറിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കത്തി, കഠാര, വാള്‍ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. അതേസമയം, ലോക്കൽ സെക്രട്ടറി മലയം ബിജുവിനെ മാറ്റിയത് ബാങ്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചതിനാലാണെന്നാണ് പാർട്ടി വിശദീകരണം. 'കഞ്ചാവ് ബോയ്സ്' എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പെൺകുട്ടിയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് പ്രതികളും പെൺകുട്ടിയെ പീഡിപ്പിച്ചത്.

സമൂഹ മാദ്ധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം. ആളില്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു എട്ടംഗ സംഘം രണ്ട് വർഷത്തോളം പീഡിപ്പിച്ചത്. പെൺകുട്ടിയോടൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ജിനേഷ് മൊബൈൽ ഫോണിലും പകർത്തിയിരുന്നു. ശേഷം അത് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

ലഹരി വിരുദ്ധ പ്രചാരണ പരിപാടികളിൽ സജീവമായിരുന്ന ജിനേഷ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയെങ്കിലും തെളിവില്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ലഹരി വിരുദ്ധ പരിപാടിക്ക് ശേഷം ബാറിൽ പോയി നേതാക്കൾ മദ്യപിച്ചതിന്റെ ചിത്രവും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. തലേ ദിവസം ജനറൽ ഹോസ്പിറ്റലിൽ മദ്യപിച്ച ശേഷം അടിയുണ്ടാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.

ഇതിന് സമാനമായ മറ്റൊരു സംഭവം ആലപ്പുഴയിലും നടന്നിട്ടുണ്ട്. നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ കണ്ടെത്തിയതിനെ തുടർന്ന് സി പി എം. ഏരിയ കമ്മിറ്റി അംഗത്തിനെതിരേ പാർട്ടി കമ്മിഷൻ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗമാണ് ആരോപണവിധേയന്‍. ഇയാളുടെ ഫോണിലാണ് രഹസ്യ ബന്ധത്തിലേർപ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങളുള്ളത്.

ആലപ്പുഴ ജില്ലയിലെ 34 സ്ത്രീകളുടെ വീഡിയോ ഫോണിൽ കണ്ടെത്തിയിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ. മഹീന്ദ്രന്‍, ജി. രാജമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

അടുത്തിടെ കുളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ആരോപണ വിധേയനായ ഏരിയ കമ്മിറ്റിയംഗത്തിനു നാട്ടുകാരുടെ മർദനമേറ്റിരുന്നു. സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്നതിനിടയിൽ ഇയാളുടെ ഫോൺ തെറിച്ചു പോയി. തുടർന്ന് ഇത് ലഭിച്ചവർ പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയോ എന്നറിയാന്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വീഡിയോകള്‍ കണ്ടത്.

അതേസമയം, പാർട്ടി നേതാവിനെതിരെയുള്ള പരാതി ഇതുവരെയും പൊലീസിൽ എത്തിയിട്ടില്ല. പോലീസില്‍ പരാതിനല്‍കാതെ സി.പി.എമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാനെ വിവരം ധരിപ്പിച്ചു. അദ്ദേഹമതു സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണം. പൊലീസിനെ അറിയിക്കാതെ പാർട്ടി തലപ്പത്ത് അറിയിക്കുവാനാണ് പ്രാദേശിക നേതൃത്വം താത്പര്യപ്പെട്ടത്.

ഏരിയ കമ്മിറ്റിയംഗത്തിന്റെ ലൈംഗിക പരാക്രമത്തിനെതിരേ നേരത്തേ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും അതെല്ലാം മറികടന്നാണ് ഏരിയ കമ്മിറ്റിയിലെത്തിയത്. അന്ന് വിമര്‍ശനത്തില്‍ ഇയാള്‍ക്കൊപ്പം നിന്നവരുടെ ബന്ധുക്കളായ സ്ത്രീകളെപ്പോലും ഇയാള്‍ ദുരുപയോഗം ചെയ്തതായി പറയുന്നു.

ഇഷ്ടം കൂടുന്ന സ്ത്രീകൾക്ക് ഡിസൈനര്‍ അടിവസ്ത്രം വാങ്ങി നൽകുന്നതും ഇയാളുടെ പതിവാണ്, ഗിഫ്റ്റായി നൽകിയ ശേഷം അവ മാത്രം ധരിച്ച് വീഡിയോ കോൾ വിളിച്ച് റെക്കോഡ് ചെയ്യുകയാണ് പതിവ് രീതി. ലൈംഗികമായി ബന്ധപ്പെടുന്ന വീഡിയോകളും നേതാവിന്റെ ഫോണിലുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയില്‍വേ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (2 hours ago)

ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം ഓണ്‍ ആയി ; വണ്ടിയുമായി നാലുവയസുകാരി കിണറ്റില്‍ വീണു  (2 hours ago)

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം  (2 hours ago)

യുവാവിനെ കളമശേരി മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ  (4 hours ago)

കഞ്ചാവ് കൃഷി ചെയ്ത ഐ.ടി. ഉദ്യോഗസ്ഥന്‍ പിടിയിലായി  (5 hours ago)

അദൃശ്യ ഭിന്നശേഷി രോഗബാധിതർക്ക് കരുതലായി 'എം.എസ് ഹാർമണി' കൂട്ടായ്മ ആരംഭിച്ചു  (5 hours ago)

ഫോബ്‌സ് പട്ടികയിൽ ഇടംനേടി കേരള സ്റ്റാർട്ടപ്പ്: ‘ഫ്യൂസ്‌ലേജ് ഇന്നൊവേഷൻസ്’ സ്ഥാപകൻ ദേവൻ ചന്ദ്രശേഖരൻ  (5 hours ago)

സാംസങ് ടിവി പ്ലസിൽ സൗജന്യ കിഡ്‌സ് ചാനലുമായി ഗ്രീൻ ഗോൾഡ് ആനിമേഷൻ...  (5 hours ago)

ഇഗ്‌നൈറ്റ് 3.0 ലേക്ക് അപേക്ഷ ക്ഷണിച്ചു: ഐടി മേഖലയില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം...  (5 hours ago)

നിയമസഭാ കൈയ്യാങ്കളി കേസ്: മന്ത്രി വി. ശിവൻകുട്ടിയും കെ.ടി ജലീലും ഉൾപ്പെടെയുള്ളവർ ഉടൻ വിചാരണ നേരിടും....  (5 hours ago)

ഓട്ടോ ഡ്രൈവറെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ടിക് ടോക്കിലെ കൊലവിളി ഒടുവിൽ കൊലപാതകത്തിൽ; ഷാർജയിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു; 5 മലയാളികൾ അറസ്റ്റിൽ...  (5 hours ago)

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍  (5 hours ago)

ഹരിപ്പാട്ട് നവജാത ശിശുവിനെ ജനലിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ വൻ തിരിവ്; കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് 19-കാരിയായ പെറ്റമ്മ...  (6 hours ago)

Malayali Vartha Recommends