തെളിവ് നശിപ്പിച്ച അമ്മയും സഹോദരിയും വലയിൽ; അഷ്കറിന്റെ മുൻകാല ക്രൂരതകളും പോലീസ് അന്വേഷിക്കുന്നു...

നെടുമങ്ങാട് പനവൂരിൽ ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചുമത്തുന്നു. ഒന്നാം പ്രതി അഷ്കറിനെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമം (SC/ST Act) ചുമത്താൻ പോലീസ് നടപടി ആരംഭിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ ആന്തരാവയവങ്ങളിൽ അടക്കം 91 മുറിവുകൾ കണ്ടെത്തിയ സംഭവം വൻ ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha



























