ഓട്ടോ ഡ്രൈവറെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കരുവഞ്ചാലില്‍ ആയിരുന്നു സംഭവം. കൂളാമ്പിയിലെ പുളിയന്‍പറമ്പില്‍ രാജേഷിനെ (43) ആണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളത്തിന്റെ നില അറിയാന്‍ കിണര്‍ പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മഴക്കാലമായതിനാല്‍ കിണര്‍ വൃത്തിയാക്കാന്‍ രാജേഷ് തൊഴിലാളികളെ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പുലര്‍ച്ചെ നാലിന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ആരംഭിച്ചു. ഇതിനിടെ എത്രത്തോളം വെള്ളമുണ്ടെന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം.
രാജേഷിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിക്കുമ്പോഴാണ് കിണറ്റില്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുന്നത്. കുടുംബം വിവരം അറിയിച്ചതിന് പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത്.
https://www.facebook.com/Malayalivartha
























