മക്കളുടെ മുന്നിലിട്ട് അമ്മയെ തീർത്തു; നാലാഞ്ചിറയിലെ വാടകവീട്ടിൽ പുലർച്ചെ നടന്ന ദാരുണ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ....

തലസ്ഥാന നഗരിയെ ഭീതിയിലാഴ്ത്തിക്കൊണ്ട് നാലാഞ്ചിറയിലെ വാടകവീട്ടിൽ ഒരു വീട്ടമ്മ അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. മുപ്പത്തിയാറുകാരിയായ ഹസീന ബീവിയാണ് കൊല്ലപ്പെട്ടത്. സ്വന്തം മക്കളുടെ മുന്നിലിട്ടാണ് ഹസീനയെ ഭർത്താവ് സുരേഷ് കഴുത്തറുത്ത് തീർത്തത്. കൊലപാതകത്തിന് ശേഷം ചോര പുരണ്ട കത്തി ബാത്ത്റൂമിലെത്തിച്ച് കഴുകി വൃത്തിയാക്കി അടുക്കളയിൽ തിരികെ വെച്ച ശേഷമാണ് പ്രതി കാറെടുത്ത് സംഭവസ്ഥലത്തുനിന്ന് പാഞ്ഞത്. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തി ഒത്തുതീർപ്പാക്കി വിട്ട പ്രശ്നമാണ് ഇന്ന് പുലർച്ചെയോടെ അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























