രണ്ട് കൊലപാതകങ്ങൾ! പിന്നിൽ തമിഴ്നാട്ടുകാരൻ! പൊലീസിനെ വെല്ലുവിളിക്കുന്ന ആ സീരിയൽ കില്ലർ...

ഭീതിയിലാഴ്ത്തി കൊല്ലം നഗരത്തിൽ വീണ്ടുമൊരു സീരിയൽ കില്ലറുടെ സാന്നിധ്യമെന്ന് പോലീസ്! ഒരേ രീതിയിൽ രണ്ട് കൊലപാതകങ്ങൾ നടന്നിട്ടും കൊലയാളിയെ വലയിലാക്കാൻ കഴിയാതെ കൊല്ലം സിറ്റി പോലീസ് ഇരുട്ടിൽ തപ്പുകയാണ്. രാത്രിയുടെ മറവിൽ കടത്തിണ്ണകളിൽ ഉറങ്ങിക്കിടക്കുന്ന നിരാലംബരായ വയോധികരെ ലക്ഷ്യമിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുന്ന ക്രൂരനായ സൈക്കോപാത്ത് ഇപ്പോഴും നഗരത്തിൽ സ്വതന്ത്രനായി വിഹരിക്കുന്നു.
https://www.facebook.com/Malayalivartha
























