ഹസീനയുടെ കഴുത്ത.റത്ത് സുരേഷ് സ്ഥലം വിട്ടു!!!ര.ക്തത്തിൽ കുളിച്ച ഉമ്മയെ കണ്ട് അലറി നാല് മക്കൾ!!! തലസ്ഥാനത്ത് ക്രൂര കൊ.ലപാ.തകം.ഉമ്മ പോയി അച്ഛൻ ജയിലിൽ.. ആ മക്കളിനി എങ്ങോട്ട് ?

20 കൊല്ലം ഒരുമിച്ച് ജീവിച്ച മനുഷ്യർ.. സംശയം വാക്ക് തർക്കമായി അതിരു കടന്നപ്പോൾ പരസ്പരം തല്ലിതീർക്കാൻ തീരുമാനിക്കുന്നു, ഒടുക്കം നാല് മക്കളെ അനാഥരാക്കി ആ ഉമ്മ ലോകത്തോട് വിട പറഞ്ഞു. അച്ഛൻ പോലീസ് പിടിയിലായാൽ അഴിക്കുള്ളിലാകുമെന്ന് ഉറപ്പ്. അപ്പോൾ ആ മക്കൾ ഇനിയെങ്ങോട്ട്? തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
സംഭവം നടക്കുന്ന ദിവസം രാത്രിയിൽ വാക്ക് തർക്കത്തെ തുടർന്ന് പോലീസ് സ്റ്റേഷനിൽ പോയിരുന്ന ഇരുവരും ഇനി വഴക്ക് ഉണ്ടാകില്ലെന്ന ഉറപ്പ് നൽകിയാണ് തിരികെ നാലാഞ്ചിറയിലെ വാടക വീട്ടിലേക്ക് എത്തിയത്. എന്നാൽ സംശയം അതിരു കടന്നപ്പോൾ വാക്ക് തർക്കം കയ്യാങ്കളിയിലേക്ക് കടന്നു. നേരം വെളുക്കുന്ന സമയത്ത് ആ നാല് മക്കൾ കാണുന്ന രക്തത്തിൽ കുളിച്ച് കിടക്കുന്ന ഉമ്മയെയാണ്..
18 കാരിയായ മൂത്ത മകൾ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചെങ്കിലും ഹസീനയുടെ ഭർത്താവായ സുരേഷ് കാറെടുത്ത് സ്ഥലം വിട്ട് കഴിഞ്ഞിരുന്നു. ഇനി ആ മക്കളുടെ കാര്യത്തിൽ എന്ത് ചെയ്യുമെന്ന് അറിയാതെ നിൽക്കുകയാണ് നാട്ടുകാർ. കാരണം ഇതരമതത്തിൽ നിന്ന് വിവാഹം കഴിച്ച ഹസീനയെ കുടുംബം പാടെ ഉപേക്ഷിച്ച മട്ട്. സുരേഷിന്റെ ബന്ധുക്കൾക്കും കാര്യമായ ബന്ധം ഈ കുട്ടികളുമായി ഇല്ല. അപ്പോൾ ആ മക്കൾ ഇനിയെങ്ങോട്ട്?
https://www.facebook.com/Malayalivartha























