Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഗവർണറെ വെട്ടാനിറങ്ങിയ പിണറായിയെ വെട്ടി ചാൻസിലർ.. രാഷ്ട്രപതിക്ക് അയക്കും മുൻപ് പൂഴിക്കടകൻ... നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

27 DECEMBER 2022 10:40 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ വളരെ തിരക്കിട്ട ഒരു നീക്കം നടത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ​ഗവർണറെ മാറ്റുന്ന ബില്ലില്‍ നിയമോപദേശം തേടിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

സ്റ്റാന്‍ഡിങ് കൗണ്‍സലില്‍ നിന്നാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. നിയമസഭ പാസാക്കിയ സര്‍വകലാശാല ഭേദഗതി ബില്‍ കേന്ദ്രത്തിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും അതിനാല്‍ കേന്ദ്രത്തിന്റെ അനുമതി വേണമെന്ന് നേരത്തെ തന്നെ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഉത്തരേന്ത്യയിൽ ഉള്ള ഗവൺണർ ജനുവരി മൂന്നിന് സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും വിഷയത്തിൽ തുടർനടപടി സ്വീകരിക്കുക.

ഇതിന്റെ ഭാഗമായി സഭ പാസാക്കിയ നിയമം നിലനില്‍ക്കുമോ എന്ന കാര്യം പരിശോധിക്കാനാണ് ഗവര്‍ണര്‍ നിയമോപദേശം തേടുന്നത്. ഇതിന് ശേഷമായിരിക്കും ബില്‍ രാഷ്ട്രപതിക്ക് അയക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഗവര്‍ണര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഗോപകുമാരന്‍ നായരില്‍ നിന്നാണ് ഗവര്‍ണര്‍ നിയമോപദേശം തേടുന്നത്.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്നതിനുള്ള 2 നിയമഭേദഗതി ബില്ലുകളും ആരിഫ് മുഹമ്മദ് ഖാന്റെ അനുമതിക്കായി രാജ്ഭവനിൽ എത്തിയിരുന്നു. ഇവ രാഷ്ട്രപതിയുടെ അംഗീകാരത്തിനു വിടുന്നതിനു മുൻപാണ് ഗവർണർ നിയമോപദേശം തേടിയത്. നിയമസഭാ സമ്മേളനം അവസാനിച്ച് 10 ദിവസം ആയപ്പോഴാണ് സഭ പാസാക്കിയ വിവാദ സർവകലാശാലാ ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിന് എത്തിയത്.

സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നത് സംബന്ധിച്ചാണ് ബില്ലില്‍ പറയുന്നത്. സര്‍വ്വകലാശാലകളില്‍ യുജിസി ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ കര്‍ശ്ശന നടപടി സ്വീകരിച്ചതോടെയാണ് പിണറായി സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്ന്. എന്നാല്‍ ഗവര്‍ണര്‍ ഒപ്പുവെച്ചെങ്കില്‍ മാത്രമേ ബില്‍ പ്രാബല്യത്തില്‍ ആകൂ.

ഒക്ടോബറില്‍ രാജ്ഭവനിലെത്തിയ ബില്‍ വിശദമായി പഠിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ജനുവരി മൂന്നിന് സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം നിയമോപദേശവും പരിശോധിച്ചശേഷം തുടര്‍ നടപടി കൈക്കൊണ്ടേക്കും. രാജ്ഭവന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റേത് പ്രാരംഭഘട്ടത്തിലുള്ള നിയമോപദേശമാണ്. ശേഷം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായും വിഷയം ചര്‍ച്ച ചെയ്ത ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക.

നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. തന്നെക്കൂടി ബാധിക്കുന്ന ബില്ലായതിനാല്‍, അതായത് സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ഭേദഗതി കൂടി ഉള്‍പ്പെടുന്ന ബില്ല്, നേരിട്ട് രാഷ്ട്രപതിക്ക് അയക്കുമെന്നാണ് ഗവര്‍ണര്‍ ആദ്യം പറഞ്ഞിരുന്നത്.

എന്നാല്‍, അതിന് മുന്‍പ് നിയമപരമായ ഒരു സാധ്യത കൂടി പരിഗണിച്ച ശേഷം അന്തിമ തീരുമാനമെന്ന നിലപാടാണ് ഇപ്പോള്‍ ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ സംസ്ഥാന നിയമസഭയ്ക്ക് മാത്രമായി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ല.

നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.

പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേ‌ർത്താണ് കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കിയത്. ഉന്നത വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലുള്ളതാണെന്നും സര്‍വകലാശാല ഭേദഗതി നിയമത്തിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്നും ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു.

ഗവര്‍ണറാണ് ചാന്‍സലറെന്ന് കണക്കാക്കിയാണ് യുജിസിയുടെ ചട്ടങ്ങള്‍ എന്നതിനാല്‍ യുജിസിയോടും അഭിപ്രായം തേടേണ്ടിവരുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഗവര്‍ണര്‍ ബില്ലില്‍ തീരുമാനമെടുക്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയാണെങ്കില്‍ അതില്‍ തീരുമാനമെടുക്കുന്നത് നീണ്ടുപോയേക്കും.

ലോകായുക്ത ബില്ലിലും തീരുമാനമെടുത്തിട്ടില്ല. സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ ഭേദഗതി ബില്ലിൽ ഒരു വർഷത്തിലേറെയായി ഗവർണറുടെ തീരുമാനം നീളുകയാണ്. ചാൻസലര്‍ ബില്ലിൽ തീരുമാനം അനന്തമായി നീട്ടിയാൽ നിയമവഴി തേടാനാണ് സർക്കാർ നീക്കം. നേരത്തെ ഇതേക്കുറിച്ചുള്ള ചർച്ചകൾ സർക്കാർ തുടങ്ങിയിരുന്നു. ഗവർണറെ ചാൻസലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിലും ബില്ലുകളിൽ തീരുമാനം നീട്ടരുത് എന്ന കാര്യത്തിലും പ്രതിപക്ഷം സർക്കാരിന്‍റെ നിലപാടിനൊപ്പമാണെന്ന് നിയമസഭയിൽ വ്യക്തമായതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends