അനധികൃതസ്വത്ത് സമ്പാദനം സംബന്ധിച്ച് സിപിഎം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജിനെതിരെ സംസ്ഥാനസമിതിയംഗം പി.ജയരാജന്‍ ഉന്നയിച്ച ആരോപണം പോളിറ്റ് ബ്യൂറോ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും?

അനധികൃതസ്വത്ത് സമ്പാദനം സംബന്ധിച്ച് സിപിഎം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജിനെതിരെ സംസ്ഥാനസമിതിയംഗം പി.ജയരാജന്‍ ഉന്നയിച്ച ആരോപണം പോളിറ്റ് ബ്യൂറോ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും.?
ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിബിയില്‍ ഒരു ചര്‍ച്ചയുമില്ലെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. വിവാദത്തില്‍ ആദ്യമായാണ് എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നത്. അതേസമയം : ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പിബിയിലെ ചര്‍ച്ച തള്ളാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ഉള്‍പ്പടെ എല്ലാ വിഷയങ്ങളും പിബിയില്‍ ചര്‍ച്ചയ്ക്ക് എത്തുമെന്ന് യെച്ചൂരി .
ഇതിനിടെ വിവാദങ്ങള്‍ക്ക് പിന്നാലെ ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി ചോദ്യങ്ങളോട് മൗനം പാലിച്ചു. സിപിഎമ്മിന്റെ അധ്യാപക സംഘടനായ കെ എസ് ടി എ നിര്‍ധനരായ കുട്ടികള്‍ക്ക് നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങിലാണ് ഇ പി പങ്കെടുത്തത്.
കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം പുഞ്ചിരി മാത്രമായിരുന്നു മറുപടിയുണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ വികസനത്തെപ്പറ്റി മാത്രമാണ് വേദിയിലും ഇ പി ജയരാജന്‍ സംസാരിച്ചത്.
അതേസമയം ഇരുവര്‍ക്കുമെതിരായ ആരോപണങ്ങള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നു വന്നതും പാര്‍ട്ടി ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞതുമാണെന്ന നിലപാടിലാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍. എന്നാല്‍ തെറ്റ് തിരുത്തല്‍ രേഖ ചര്‍ച്ച ചെയ്യുന്നതിനിടെ ഉയര്‍ന്നതിനാല്‍ തന്നെ ഇപി ജയരാജിനെതിരായ ആരോപണം തള്ളിക്കളയാനാവില്ലെന്ന വിലയിരുത്തലുണ്ട്. അതാണ് പാര്‍ട്ടി അന്വേണമെന്ന ചര്‍ച്ചയിലേക്ക് നേതൃത്വം കടന്നത്. വെള്ളിയാഴ്ചത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ നടക്കുന്ന ചര്‍ച്ച നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha


























