ആഹ്ലാദത്തോടെ വിദ്യാര്‍ത്ഥികള്‍.... ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ച് വിദ്യാഭ്യാസ വകുപ്പ്..... രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കുന്നത്

ആഹ്ലാദത്തോടെ വിദ്യാര്‍ത്ഥികള്‍.... ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ച് വിദ്യാഭ്യാസ വകുപ്പ്..... 10,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കുന്നത്.
ഇതോടെ ഈ വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേയ്‌സ് മാര്‍ക്കിന് അപേക്ഷിക്കാനാവും. കോവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേയ്‌സ് മാര്‍ക്ക് അനുവദിച്ചിരുന്നില്ല. പാഠ്യേതര വിഷയങ്ങളില്‍ മികവ് കാണിക്കുന്നവര്‍ക്കാണ് ഗ്രേയ്‌സ് മാര്‍ക്ക് ലഭിക്കുന്നത്.
കോവിഡ് സാഹചര്യത്തില്‍ കലാ-കായിക മേളകള്‍ നടത്താതെ വന്നതോടെയാണ് ഗ്രേസ് മാര്‍ക്ക് പിന്‍വലിച്ചത്. ഈ വര്‍ഷം ശാസ്ത്ര, കായിക മേളകള്‍ മുടക്കമില്ലാതെ നടക്കുകയും കലോത്സവം അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ വിജ്ഞാപനങ്ങളില്‍ ഗ്രേസ് മാര്‍ക്കിന്റെ കാര്യം പരാമര്‍ശിച്ചിരുന്നില്ല
"
https://www.facebook.com/Malayalivartha

























