Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിസമാപ്തിയായി.... മണ്ഡല മഹോത്സവം പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു, ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് വീണ്ടും നട തുറക്കും, ജനുവരി 14നാണ് മകരവിളക്ക്

28 DECEMBER 2022 06:47 AM IST
മലയാളി വാര്‍ത്ത

മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിസമാപ്തിയായി.... മണ്ഡല മഹോത്സവം പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു, ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് വീണ്ടും നട തുറക്കും, ജനുവരി 14നാണ് മകരവിളക്ക് .


മണ്ഡല മഹോത്സകാലത്തെ പ്രധാന ആരാധനയായ മണ്ഡല പൂജ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒരു മണിക്കുമിടയില്‍ നടന്നു. 41 ദിവസം നീണ്ട മണ്ഡല തീര്‍ത്ഥാടനത്തിനാണ് ഇന്നലെ സമാപനമായി. ലക്ഷക്കണക്കിന് ആളുകളാണ് ഈ ദിവസങ്ങളില്‍ ശബരിമല ചവിട്ടി സന്നിധാനത്ത് എത്തിയത്.



ശനി, ഞായര്‍ ദിവസങ്ങളിലും മറ്റു പൊതുഅവധി ദിനങ്ങളിലും ലക്ഷത്തിലേറെ പേര്‍ ദര്‍ശനം നടത്തി. എന്നാല്‍ ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സന്നിധാനത്തേക്ക് പരമാവധി 90,000 പേരെ കടത്തി വിട്ടാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു.

തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെ തങ്കയങ്കിചാര്‍ത്തിയുള്ള പൂജ. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് വളരെ കുറവായിരുന്നെങ്കിലും ഇന്നലെയും ആയിരങ്ങളാണ് മണ്ഡല പൂജയ്ക്കായി എത്തിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, എഡിജിപി എം.ആര്‍.അജിത് കുമാര്‍, ആലപ്പുഴ കലക്ടര്‍ കൃഷ്ണതേജ ഐഎഎസ് തുടങ്ങിയവര്‍ ഇന്നലെ ശ്രീകോവിലിന് മുന്നില്‍ സന്നിഹിതരായി. വൈകുന്നേരം ആറരയ്ക്കാണ് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടന്നത്.



രാത്രി പത്തിന് ഹരിവരാസനം പാടി നട അടച്ചു. മൂന്ന് ദിവസം കഴിഞ്ഞ് മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. എന്നാല്‍ ഡിസംബര്‍ 31 മുതല്‍ മാത്രമേ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ. ജനുവരി 14 ന് ആണ് മകരവിളക്ക്.


അതേസമയം മണ്ഡല -മകരവിളക്ക് തീര്‍ഥാടനത്തിന്റെ ഭാഗമായി ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനം ലഭിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. 222,98,70,250 രൂപ വരുമാനത്തില്‍ 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്.

മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 29 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഇതുവരെ ദര്‍ശനത്തിനെത്തി. ഇതിനുമുമ്പത്തെ ഏറ്റവും വലിയ വരുമാനം ലഭിച്ചത് 2017-ലായിരുന്നു. അന്ന് 164 കോടിയായിരുന്നു വരുമാനം.

29,08,500 തീര്‍ഥാടകരെത്തിയതില്‍ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവര്‍ഷത്തോളം നിയന്ത്രണങ്ങളുണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വര്‍ധിക്കാനായി കാരണം.

കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും പ്രായമായവര്‍ക്കും ഏര്‍പ്പെടുത്തിയ പ്രത്യേക വരി ഫലപ്രദമാണ്. പരമാവധി പരാതികുറച്ച് തീര്‍ഥാടനം പൂര്‍ത്തിയാക്കാനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends