കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണവുമായി പുറത്തിറങ്ങിയ യുവതിയെയും യുവതിയുടെ അറിവോടെ സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയ സംഘവും പോലീസ് പിടിയില്‍

കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണവുമായി പുറത്തിറങ്ങിയ യുവതിയെയും യുവതിയുടെ അറിവോടെ സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയ സംഘവും പോലീസ് പിടിയില്‍ .
ദുബായില്‍ നിന്നെത്തിയ ബത്തേരി സ്വദേശിനി ഡീന (30), സ്വര്‍ണം തട്ടിയെടുക്കാനായി എത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടു ലക്ഷം രൂപയുടെ 146 ഗ്രാം സ്വര്‍ണം യുവതിയില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.
വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്കു വേണ്ടി എത്തിച്ച സ്വര്‍ണം തട്ടിയെടുക്കാനാണ് മറ്റുള്ളവര്‍ ഡീനയുടെ അറിവോടെ വിമാനത്താവളത്തില്‍ എത്തിയതെന്നു പൊലീസ് .രഹസ്യ വിവരത്തെത്തുടര്‍ന്ന് കരിപ്പൂര്‍ പൊലീസ് നടത്തിയ നീക്കമാണ് ഇവരെ കുടുക്കിയത്. മൂന്നു പേരെയും മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha
























