കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടു ചാലില്‍ ടൂറിസ്റ്റ് മിനി ബസ് അപകടത്തില്‍പ്പെട്ട് ഒമ്പത് പേര്‍ക്ക് പരുക്ക്... .തെറ്റായ ദിശയില്‍ കയറിവന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെയായിരുന്നു അപകടം

കോഴിക്കോട്കുറ്റ്യാടി നരിക്കൂട്ടു ചാലില്‍ ടൂറിസ്റ്റ് മിനി ബസ് അപകടത്തില്‍പ്പെട്ട് ഒമ്പത് പേര്‍ക്ക് പരുക്ക്. കുറ്റ്യാടിയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് തെറ്റായ ദിശയില്‍ കയറിവന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ മരത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ കുറ്റ്യാടി പോലീസ് തയ്യാറാവുന്നില്ലെന്നാരോപിച്ച് സംഘടിച്ചെത്തിയ ടൂറിസ്റ്റ് ടാക്സി ജീവനക്കാര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രി പരിസത്ത് പോലീസിനെതിരെ പ്രതിഷേധിച്ചു.
ബൈക്ക് ഓടിച്ച യുവാവിനെ ആശുപത്രിയില്‍വെച്ച് പോലീസ് ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് പോകാനായി പറഞ്ഞപ്പോള്‍ തൊഴിലാളികള്‍ ഓട്ടോ തടഞ്ഞിട്ട് പ്രതിഷേധിച്ചു.
യുവാവിന്റെ മെഡിക്കല്‍ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധങ്ങള്‍ക്കിടയില്‍ ഇയാളെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കുമെന്ന് പോലീസ്.
https://www.facebook.com/Malayalivartha


























