ഒരു വിവരമില്ലാത്ത ചെറുക്കനാണ് എന്ന് എം എം മണി; നാടൻ ഭാഷയുടെ ഗുരുവിന് പ്രണാമം അർപ്പിച്ചതായിരിക്കും എന്ന് സോഷ്യൽ മീഡിയ

വാഹനം തടഞ്ഞു നിർത്തി യുവാവ് തെറി വിളിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എം.എം. മണി. "ഒരു കാര്യവുമില്ലായിരുന്നു . അതിന് അവന്റെ വണ്ടി എന്റെ വണ്ടിയുടെ കൂടെ ഓടിയിട്ടു പോലുമില്ല . അത് ജീപ്പല്ലേ , നമ്മുടേത് ഇന്നോവയാണ് . വളവിൽ ഞാൻ വണ്ടി കയറ്റി എടുത്തു . അവൻ വീണ്ടും വണ്ടി കൊണ്ടുവന്നു വയ്‌ക്കുകയാണ് . ഇത് ആസൂത്രിതമൊന്നുമല്ല . ആ ചെറുക്കന് എന്തുപറ്റിയെന്ന് ഒരു പിടിയുമില്ല . എന്താ സംഭവം എന്നറിയാൻ ഇറങ്ങിച്ചെന്നപ്പോൾ പറയുന്നത് എം എൽ എ ആണെന്ന് നോക്കില്ലെന്നാണ്" അദ്ദേഹം പറഞ്ഞു.
ഇടുക്കി രാജാക്കാട്ടാണു സംഭവം. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുൺ ആണ് അസഭ്യം പറഞ്ഞത്. എംഎൽഎയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നു പോയതാണ് പ്രകോപനമായത്. എംഎൽഎയുടെ ഗൺമാന്റെ പരാതിയിലാണ് രാജാക്കാട് പോലീസ് കേസെടുത്തത്.
എം.എം. മണിയ്ക്ക് നേരെ അസഭ്യ വര്ഷം എന്ന വാർത്ത വന്നപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു. ദൈവമേ കുന്തോട്ടിക്കും വാതമോ ? ഒരേ നാട്ടുകാരായതു കൊണ്ട് ഭാഷയും ഒരുപോലെ, നാടൻ ഭാഷയുടെ ഗുരുവിന് പ്രണാമം അർപ്പിച്ചതാവും എന്നൊക്കെ ഉള്ള ട്രോളുകൾ കൊണ്ട് നിറഞ്ഞു.രാഷ്ട്രീയ പാർട്ടികളെ ഭയന്ന് ജനം പ്രതികരിക്കാതെ ഇരിക്കുന്ന കാലം കഴിഞ്ഞു എന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം.
തെറി വിളിച്ച അരുൺ വിവരമില്ലാത്തവനല്ല. നല്ല വിവരമുള്ളവനാണ് . അതുകൊണ്ടാണ് തെറി അർഹിക്കുന്നവർക്ക് തന്നെ കൊടുത്തത് . എന്നാണ് മണിയുടെ "വിവരമില്ലാത്ത ചെറുക്കൻ' എന്ന പ്രതികരണത്തിന് സമൂഹ മാധ്യമങ്ങളിലെ പ്രതികരണം.
https://www.facebook.com/Malayalivartha


























