സുരേഷ് ഗോപി റിവ്യൂ പറഞ്ഞ പോലെ; സിനിമ റിവ്യൂ പറഞ്ഞു ഹിറ്റായ എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്; സോഷ്യൽ മീഡിയയിൽ വൈറലായ ആ ശബ്ദത്തിനുടമ

‘നാലാം മുറ’ എന്ന ചിത്രം റിലീസ് ചെയ്ത തീയേറ്ററിന് മുന്നിൽ സിനിമയെക്കുറിച്ചുള്ള പ്രതികരണം ചോദിക്കുന്ന മധ്യമങ്ങക്കു മുമ്പിൽ അഭിപ്രായം പറഞ്ഞ കൂട്ടത്തിലാണ് സുരേഷ് ഗോപിയുടെ ശബ്ദവുമായി സാമ്യമുള്ള ഒരാൾ അഭിപ്രായം പറഞ്ഞത്. അഭിപ്രായം പറയാൻ ഉപയോഗിച്ച ചില വാക്കുകൾ "നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ്സ് " ഒക്കെ സുരേഷ് ഗോപി തന്റെ ചില സിനിമകളിൽ ഉപയോഗിച്ച വാക്കുകൾ തന്നെയായിരുന്നു. ഇതോടെ അഭിപ്രായം പറഞ്ഞയാൾ ശ്രദ്ധിക്കപ്പെട്ടു.
സുരേഷ് ഗോപിയുടെ ശബ്ദത്തിലെ അതേ ചടുലതയും ഗാംഭീര്യവും നിറഞ്ഞു നിൽക്കുന്ന ശബ്ദത്തിനുടമ . മിമിക്രി ആർട്ടിസ്റ്റാണെന്ന് പലരും കരുതിയെങ്കിലും ഇദ്ദേഹം പാലക്കാട് നിന്നുള്ള സിവിൽ എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത് ആണ്.
”ഈ കാലഘട്ടത്തിന് വേണ്ടിയുള്ള ഒരു സന്ദേശം അതിലുണ്ട്. കോഴിക്കോട് 13 വയസ്സുള്ള ഒരു പെൺകുട്ടിയുടെ വായ്‌ക്കകത്തേക്ക് നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് ഡ്രഗ്സ് എത്തിക്കാനുള്ള ഡ്രഗ് മാഫിയക്കെതിരെയുള്ള ശക്തമായ പോരാട്ടം യുവതലമുറയിൽ എത്തിക്കണമെങ്കിൽ മാദ്ധ്യമങ്ങളുടെ പങ്കു വേണം” ഇതായിരുന്നു അബ്ദുൾ ബാസിത് വൈറൽ വീഡിയോയിൽ പറഞ്ഞത്. പറയുക മാത്രമല്ല പ്രവർത്തിയിലും അദ്ദേഹം അത് പാലിക്കുന്നുണ്ട്.
ലഹരിക്കെതിരെ നടത്തുന്ന ബോധവത്കരണ പരിപാടികളിൽ ഏറെ കാലമായി സജീവമാണ് അബ്ദുൾ ബാസിത് . പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുത്ത് സംസാരിക്കുന്ന പല വീഡിയോകൾ ഇതിന് മുമ്പും വൈറലായിട്ടുണ്ട്. ശബ്ദ സാമ്യവും വൈറൽ ആയതോടെ ഇദ്ദേഹത്തിന്റെ പഴയ ബോധവത്കരണ വീഡിയോകളും വീണ്ടും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്
https://www.facebook.com/Malayalivartha


























